September 12, 2011

ബ്ലഡ്‌ ഡോണെഴ്സ് ഫോറം ..


കോളേജില്‍ പഠിക്കുന്ന കാലം .ചോര തിളയ്ക്കുന്ന കാലവും. കലയും സാഹിത്യവും ഒക്കെ ഒരു കൈ പ്രയോഗിക്കാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്നകാലം കൂടി ആയിരുന്നു അത്, കൂട്ടത്തില്‍ അല്പം സാമൂഹ്യ സേവനവും. ആയിടക്കാണ്‌ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ബ്ലഡ്‌
ഡോണെര്സ് ഫോറവും കോളേജിലെ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് കോളേജില്‍ ബ്ലഡ്‌ ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് . അതില്‍ "രക്ത ദാനം ജീവ ദാനം" എന്ന വിഷയം അവതരിപ്പിച്ച
ഡോക്ടര്‍മനോജ്‌ സത്യത്തില്‍ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി. ആ ക്ലാസും ആ ക്യാമ്പും കഴിഞ്ഞപ്പോള്‍ ആര്‍ക്കെകിലും അല്പം രക്തം കൊടുക്കണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ പൊട്ടി മുളച്ചു  (സത്യം പറയാലോ അന്നാണ്  എന്റെ രക്ത ഗൂപ് "O"പോസിറ്റീവ് ആണെന്ന് പോലും ഞാന്‍ അറിയുന്നത്!!) .പെന്‍സില്‍ മാര്‍ക്ക് ശരീരവും ഇരുപത്തെട്ടു കിലോ തൂക്കവും  ഉള്ള ഞാന്‍ രകതം ദാനം ചെയ്താല്‍ ഉള്ള അവസ്ഥ എനിക്ക് പോലും അറിയില്ലെങ്ങിലും മനസില്‍ ആ ആഗ്രഹം അങ്ങിനെ തന്നെ കിടന്നു .......

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം കാര്യമായ പണി ഒന്നും ഇല്ലാതിരുന്ന എന്നെ വാപ്പ വിളിച്ചു പറഞ്ഞു "എടാ കുട്ട്യേ.. നീ റേഷന്‍ ഷാപ്പില്‍ പോയി മണ്ണെണ്ണ വാങ്ങി കൊണ്ട് വാ.. ഇന്ന് പോയില്ലെങ്ങില്‍ മണ്ണെണ്ണ കിട്ടില്ല ..(അന്നും  മറിച്ച് വിക്കലും പൂഴ്ത്തി വെക്കലും സജീവം). അങ്ങിനെ ഒഴിവു ദിവസം കിട്ടിയ അപ്രതീക്ഷിത ജോലിയെ മനസ്സില്‍ പ്രാകി കൊണ്ട് എന്റെ സ്വന്തം ഹെര്കുലിസ് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കി ഒരു നീണ്ട മണി മുഴക്കി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ( ചിരിക്കേണ്ട ..അന്ന് ഞങളുടെ നാട്ടില്‍ ആകെ അഞ്ചു സൈക്കിളേ ഉള്ളൂ .ഇന്നാണെങ്കില്‍ ആര്‍ക്കും സൈക്കിളേ ഇല്ല ! )

അയല്‍ പക്കക്കാരനും ബന്ധുവുമായ മുജീബ് ഓടി വരുന്നു ........
"എടാ നമ്മുടെ ആമ്മായി ആശുപത്രില്‍ അഡ്മിറ്റ്‌ ആണ് ..ഉടനെ കുറച്ചു രക്തം വേണം എന്ന് പറയുന്നു".
കേട്ട പാതികേള്‍ക്കാത്ത പാതി എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഉണര്‍ന്നു .വളരെ കാലമായി കൊണ്ട് നടക്കുന്ന ആഗ്രഹം നിറവേറ്റാനുള്ള  ഒരു സൂപ്പര്‍ ചാന്‍സ് .
 
"ഓ ...എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ പോകാം...
ഞാന്‍ ബ്ലഡ്‌ കൊടുക്കാന്‍ റെഡി"
 
"അതിനു നിന്റെ ഗൂപ് ഏതാ  ?" 
"ഓ പോസിറ്റീവ്."  ഉടനെ എന്റെ മറുപടി ! 
"അതു തന്നെയാ വേണ്ടത് .. ശരി  നീ സൈക്കിള്‍ എടുക്ക് .
നമുക്ക്അങ്ങാടിയില്‍ പോയി  അടുത്ത ബസ്സിനു  തന്നെ പോകാം.

അങ്ങിനെ സൈക്കിളും അതിനു മീതെ മണ്ണെണ്ണ കന്നാസും വലില്ലാപുഴ അങ്ങാടിയില്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ മുക്കം ആശുപത്രിയിലേക്ക്.
അവിടെ ചെന്നപ്പോള്‍ അമ്മായി വാര്‍ഡില്‍ അവശയായി കിടക്കുന്നു.
ഉടനെ എന്നെ ആരൊക്കെയോ സിസ്റ്റര്‍മാരുടെ റൂമിലേക്ക്‌ കൊണ്ട് പോയി. അവിടെ അല്ലറ ചില്ല ടെസ്റ്റുകള്‍ ...
അത് വരെ നല്ല ധൈര്യം ഉണ്ടായിരുന്ന എനിക്ക് എന്തോ അപ്പോള്‍ മുതല്‍  
ഹൃദയം പട പട മിടിക്കാന്‍ തുടങ്ങി .....
കൂട്ടത്തില്‍സിസ്റ്ററുടെവക ഒരു ചോദ്യം .
"ബ്ലഡ്‌
 കൊടുക്കാന്‍ പേടിയില്ലേ എന്ന്??"
അതും കൂടി കേട്ടപ്പോള്‍ എനിക്ക് എന്തൊക്കെയോ ആയ
പോലെ.

നെഞ്ച് ശക്തിയായി മിടിക്കാന്‍ തുടങ്ങി.. ബ്ലഡ്‌ കയറ്റാനുള്ള ബോട്ടില്‍ റെഡി .. എന്നോട് ബെഡില്‍ കയറി കിടക്കാന്‍ ആവശ്യപ്പെട്ടു ..
വലതു കൈ നീട്ടി ..സിസ്റ്റര്‍ സൂചിയുമായി വരുന്നു .. കയ്യില്‍ കുത്തുന്നു .. ഞാന്‍ ആകെ വിയര്‍ക്കുകയാണ് .... സൂചി കുത്തി .. ബ്ലഡ്‌
സൂചിയിലൂടെ, പൈപിലൂടെ ,കുപ്പിയിലേക്ക്‌ , ഇടതു വശത്തേക്ക് തല ചെരിച്ചു കിടന്ന ഞാന്‍വലതു വശത്തേക്ക് ഒന്ന് നോക്കി .എല്ലായിടത്തും ചോര മാത്രം ..  കുപ്പിയില്‍ , പൈപ്പില്‍ , സൂചിയില്‍ , ....... ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും ഓര്‍മയില്ല .. സിസ്റ്റര്‍ ഓടി വന്നു .. എന്താ എന്താ പറ്റിയത് .........???  ഇപ്പോള്‍ ഞാന്‍ നോര്‍മലാണ് ...... ഒന്നുമില്ല .. ഓക്കേ ഓക്കേ...
 
"എന്താ നിങ്ങള്‍ക്കെന്തെങ്ങിലും പ്രശ്നം ഉണ്ടോ ? ചോര കണ്ടാല്‍ ബോധം പോകുമോ ?" സിസ്റ്റര്‍ ഒരു നൂറു കൂട്ടം ചോദ്യം ചോദിക്കുന്നു . ഇല്ല.. ഇല്ല.. ഒന്നുമില്ല .. വലത്തേ ഭാഗത്തേക്ക്‌ നോക്കാതെ ഞാന്‍ പറഞ്ഞു.
കണ്ണുകള്‍ ഇറുകെ അടച്ചു കിടന്നു ...ഇപ്പൊ അല്പം പോലും "ഫയം"
ഇല്ല... വീണ്ടും എല്ലാം ഓക്കേ.. ഒരു രണ്ടു മിനിട്ട് കഴിഞ്ഞു കാണും .ഇറുകെ അടച്ചിരുന്ന എന്റെ കണ്ണുകള്‍ ഞാന്‍ തുറന്നു .. വലതു ഭാഗത്തേക്ക്‌ നോക്കാന്‍ ധൈര്യം പോര. .. എങ്കിലും മനസ്സില്‍ ഒരാഗ്രഹം .. കുപ്പി എത്ര നിറഞ്ഞു കാണും ? ഈ കുപ്പി നിയാനുള്ള ചോരയൊക്കെ എന്റെദേഹത്ത്ഉണ്ടോഅങ്ങിനെ ഒരുപാടൊരുപാട് ചോദ്യങ്ങള്‍ അവസാനം രണ്ടും കല്പിച്ചു ഒന്ന് നോക്കാന്‍ തന്നെ തീരുമാനിച്ചു ..
 
ഞാന്‍ പതുക്കെ തല വലതു വശത്തേക്ക് തിരിച്ചു.
വീണ്ടുംചോര പൈപ്പില്‍ , കുപ്പിയില്‍ .......ഒന്നേ നോക്കിയുള്ളൂ .. എന്റെ അന്തരാത്മാവില്‍ നിന്നും ഒരു ഒച്ച വന്നു .. പിന്നെ ഒന്നും എനിക്ക്ഓര്‍മയില്ല. വീണ്ടുംസിസ്റ്റര്‍ കുലുക്കി വിളിക്കുന്നു .. തണുത്ത വെള്ളം ഒഴിക്കുന്നു ,. വീണ്ടും ഞാന്‍ നോര്‍മല്‍ ...
 
"ഞാന്‍ ചോദിച്ചതല്ലേ .. വല്ല പ്രശ്നം  ഉണ്ടോ എന്ന് .. മനസ്സുപ്പ് ഇല്ലാത്ത ഓരോന്ന് വരും രക്തം കൊടുക്കാന്‍.."
സിസ്റ്റെരുടെ വക പ്രാക്ക്........

"ഇല്ല സിസ്റ്റെര്‍ ഒന്നുമില്ല" ..ഞാന്‍ വീണ്ടും ധൈര്യം  വീണ്ടെടുത്തു.
"മം.". ഒരു മൂളലോടെ കുപ്പിയും,സൂചിയും,പൈപ്പും എല്ലാം നേരെയാക്കി സിസ്റ്റര്‍ പോയി.
ഞാന്‍ ആലോചിച്ചു . എനിക്ക് എന്തു പറ്റി.?

കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ ഇടത്തോട്ട് തിരിഞ്ഞു കിടന്നു.  ചിന്തിക്കാന്‍ വയ്യ . വലത്തോട്ട് നോക്കാനും .. 
എന്തോ ഒരു പേടി എന്നെ പിടി കൂടിയിരുന്നു ..
ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു ...
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വന്നു .
.പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഓക്കേ ..ഇനി നിങ്ങള്ക്ക് എഴുന്നേല്‍ക്കാം." അവര്‍ സൂചിയും , പൈപും ഒക്കെ വേര്‍പെടുത്തി ..
ബ്ലഡ്‌ കുപ്പി എടുത്തു മേശപ്പുറത്തു വെച്ചു...
എനിക്ക്കുപ്പിയിലേക്ക്‌നോക്കാന്‍ ധൈര്യം ഇല്ലെങ്കിലും  ഒന്ന് ഒളികണ്ണിട്ടു നോക്കി ... 
പെട്ടെന്ന് കണ്ണെടുത്തു.....
സിസ്റ്റര്‍ എന്നോട് ചോദിച്ചു ..എന്തെങ്ങിലും പ്രശ്നം തോന്നുന്നുണ്ടോ ..
ക്ഷീണം ഉണ്ടോ ??? .. ഇല്ല എന്ന് ഞാന്‍ ധൈര്യ പൂര്‍വ്വം

പറഞ്ഞു.
ബെഡില്‍ നിന്ന് എണീറ്റ്‌ ഒരടി നടന്നു കാണും ..വീണ്ടും അറിയാതെ 
എന്റെ കണ്ണുകള്‍ ആ കുപ്പിയില്‍ പതിഞ്ഞു  
ചോര ........എന്റെ കണ്ണുകള്‍ അടയുന്നു , ശരീരം തളരുന്നു .. ഞാന്‍ കസേരയില്‍ പിടിക്കാന്‍ ശ്രമിച്ചു , പറ്റിയില്ല , താങ്ങാന്‍ വന്ന സിസ്ടരുടെ  മേലൂടെ , കസേരയടക്കം വീണത്‌ മാത്രം ഓര്‍മയുണ്ട്..
*********************************************

റേഷന്‍ കടയില്‍ പോയ എന്നെ ഉച്ചയായിട്ടും കാണാതെ എന്നെ തിരക്കിയ ബാപ്പ കണ്ടത് പാര്‍ക്ക്  ചെയ്തെ സൈക്കിളില്‍ തൂക്കിയിട്ട ഒഴിഞ്ഞ മണ്ണെണ്ണ കന്നാസ് .... വേവലാതിയോടെ അനേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഞാന്‍ ആശുപത്രിയില്‍ എന്ന് ...... എന്താണ് പറ്റിയത് എന്ന് അറിയാതെഓടിക്കിതച്ചു ബേജാറോടെ  ആശുപത്രിയില്‍ എത്തിയ ബാപ്പ കണ്ടത്  ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന അമ്മായിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന എന്നെയും !..
 




 
 

52 comments:

ഹ,,ഹ,,, സൂപ്പറായിട്ടുണ്ട്,,,, പിന്നീടെന്നെങ്കിലും ചോര കൊടുക്കാന്‍ പോയിരുന്നൊ,,,

പിന്‍കുറിപ്പ്:- അമ്മായിയെ പിറ്റേന്നു ഡിസ്ചാര്‍ജു ചെയ്തു,,,,വട്ടപൊയില്‍ രണ്ടുദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത്രെ,,, ഹ,,ഹ,,

ഹ ഹ ഹാ സൂപ്പര്‍, വളരെ നന്നായിട്ടുണ്ട്. ( "ചിരിക്കേണ്ട ..അന്ന് ഞങളുടെ നാട്ടില്‍ ആകെ അഞ്ചു സൈക്കിളേ ഉള്ളൂ .ഇന്നാണെങ്കില്‍ ആര്‍ക്കും സൈക്കിളേ ഇല്ല",,) ഈ കമന്റ്‌ വളരെ ഇഷ്ടപ്പെട്ടു.

അനുഭവം അടിപൊളി.. നന്നായി അവതരിപ്പിക്കുകയും ചെയ്തു ഇക്ക... :)

ആകെ മൊത്തം ചിരിക്കാനുള്ള വകുപ്പുണ്ട്.
നന്നായെഴുതി.നന്നായി ചിരിപ്പിച്ചു.
ഫയങ്കര ധീരനാ അല്ലെ...?!

തള്ളെ എന്തരിധ് ...നിറയെ ചൊമപ്പ് മാത്രം ....
താമരയാണോ ......അല്ല
ചെന്കൊടിയാണോ അല്ല
ചെമ്പരത്തിയാണോ അല്ല ...........
എന്‍റെ ചൊകന്ന ബ്ലഡ്‌ .......ചൊകന്ന ചോര

@ബൈജുവചനം :- നന്ദി ബൈജു ..പൊട്ടി ചിരിച്ചു ഉല്‍ഘാടനം ചെയ്തതിനു ,,,,,,,,,,,,,

@Musthu Kuttippuram : ഇല്ല ഇതോടെ നിര്‍ത്തി

@ നവാസ് അരീക്കോട് :- നാട്ടുകാരാ ..നന്ദി ഇവിടെ വന്നതിനു ,,,,,,,,,,,വീണ്ടും വരിക

@Jefu Jailaf :- നന്ദി .. തീരെ കാണുന്നില്ലല്ലോ .എന്ത് പറ്റി ..തിരക്കിലാണോ ?

@~ex-pravasini* :- പിന്നെ ഫയങ്കര ധൈര്യമാ ...........
നന്ദി .. നോമ്പും പെരുന്നാളും കഴിഞ്ഞു ഇപ്പഴാ പുറത്ത് എത്തിയത് അല്ലെ ???????
@ അജ്ഞാതന്‍ ..thanks

ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന പാവം രോഗിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന ധീരനായ സാമൂഹ്യ സേവകനും..:-)

ഒരു രസികന്‍ ചിത്രം ...

ദൈവമേ, നിങ്ങളൊരു ഗൗരവക്കാരനാണെന്നല്ലേ ഞാൻ കരു തിയത്‌? അ.ജ.വ, വളരെ നന്നായി എഴുതി..

തനി മാടമ്പിത്തരമാണ് കാണിച്ചത്. അഞ്ചു പൈസക്ക് വിലയില്ലാത്ത ചോര കൊടുത്ത് കാശ് കൊടുത്ത് വാങ്ങിയ ഗ്ലൂക്കോസ് വലിച്ചു കയറ്റിയത്.

ചിരിയടക്കി വായിക്കാന്‍ ശ്രമിച്ചിട്ടും പലയിടത്തും അത് പുറത്തു ചാടി... നന്നായി അവതരിപ്പിച്ചു

രസകരമായി എഴുതി.....നല്ല അനുഭവക്കുറിപ്പ്‌.....ഇഷ്ടമായി...............
[എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു]

നിങ്ങള്‍ പറയുമ്പോള്‍ രണ്ട് കാര്യം വരും. ഒന്ന് തമാശ. പിന്നെ എനിക്ക് പരിചയമുള്ള സ്ഥലങ്ങള്‍. അതുകൊണ്ട് ഇഷ്ടപെടാതെ വരാറില്ല ഒരിക്കലും.

അവസാനത്തെ രണ്ടു വരി വല്ലാതെ ചിരിപ്പിച്ചു....

ഞായറാഴ്ച റേഷന്‍ കട തുറക്കും?...

ഞങ്ങളെ നാട്ടിലെ ഒരു മാഹാ സമൂഹ്യ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു നടകുന്ന കുറച്ച് വയ്സായ ഒരു ഇക്കാ ഇതു പോലെ പോയതു സിസ്റ്റര്‍ എന്തെങ്കിലും പ്രശനം ഉണ്ടൊ എന്ന് ചോദിച്ചതും, നോ പ്രോബ്ലം എന്നും കുറച്ച് ആഗ്ലോയ കമാന്റുകളും പറഞ്ഞു തീര്‍ന്നില്ലാ അതാ കിടക്കുന്നു താഴെ
പോസ്റ്റ് രസകരം,
ആശംസകള്‍

ഇടവേളക്ക് ശേഷം വീണ്ടും വന്നിരിക്കുന്നു....
ഇനിയും വരട്ടെ രസകരമായ സൃഷ്ടികൾ!

ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന പാവം രോഗിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന ധീരനായ സാമൂഹ്യ സേവകനും..:-)

ഈറ്റിനു നിന്നവള്‍ ഇരട്ട പെറ്റു ......

ഏതായാലും രക്തദാനം ജീവന്‍ തിരിച്ചു തന്ന 'ജീവ ദാന'മായതില്‍ സന്തോഷിക്കാം .സംതൃപ്തികൊള്ളാം.അനുഭവക്കുറിപ്പ് നന്നായി .അഭിനന്ദനങ്ങള്‍ !

ഞാന്‍ കസേരയില്‍ പിടിക്കാന്‍ ശ്രമിച്ചു , പറ്റിയില്ല , താങ്ങാന്‍ വന്ന സിസ്ടരുടെ മേലൂടെ , കസേരയടക്കം വീണത്‌ മാത്രം ഓര്‍മയുണ്ട്..


താങ്ങിയതിനു താങ്ക്യൂ സിസ്റ്റര്‍

കലക്കി :)

ജബ്ബര്‍ക്കാ , ഹ ഹ ഹ ... ചിരിച്ചു ..
ഇത് വായിച്ചപ്പോള്‍ ഡിഗ്രി ക്ക് പഠിച്ചപ്പോള്‍ ഉള്ള ഒരു അനുഭവമാ ഓര്‍മ്മ വന്നത്.
" നാളെ യുനിവേര്സിട്യില്‍ ബ്ലഡ്‌ donation ക്യാമ്പ്‌ ഉണ്ട് , ആര്‍ക്കെങ്കിലും volunteer ആകാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ പേര് തരിക എന്ന് പറഞ്ഞതും, ഓ രക്ഷപെട്ടു നാളെ ക്ലാസ്സില്‍ കയറണ്ടല്ലോ , volunteer അല്ലെ , വരുന്നവരെ ക്യൂ നിര്‍ത്താനും , ഡോക്ടര്‍മാര്‍ക്ക് സിറിഞ്ച് എടുത്ത് കൊടുത്താലും മതി എന്നി വിചാരിച് ഞാന്‍ ആദ്യമേ കൈ പൊക്കി !!.. പിന്നീട് സര്‍ എന്ന് പുകയ്തി പറയുമ്പോഴ മനസ്സിലായെ ബ്ലഡ്‌ എടുക്കാന്‍ ആണെന്ന് ! ഡിം , പറഞ്ഞും പോയി, സര്‍ എന്നെ പൊക്കി പറയും ചെയ്തു , ഇനി പിന്‍വലിക്കാന്‍ പറ്റില്ലാലോ .. അങ്ങനെ ഞാനും ആദ്യമായി അന്ന് ബ്ലഡ്‌ ഡോനോര്‍ ആയി... ഗ്ലോക്കോസ് ആവശ്യം വന്നില്ല ;)"

അല്ലെങ്കിലും ഇന്നത്തെ കാലത്ത് വലത്തോട്ടു നോക്കാതിരിക്കുന്നതാണ് നല്ലത്. അവിടെയെല്ലാം ഭയപ്പെടുത്തുന്ന നമ്മെ അധീരരാക്കുന്ന കാഴ്ചകളെ ഒള്ളൂ..!!

പിന്നെ, സംഗതി നല്ലോണം ചിരിപ്പിച്ചു ട്ടോ...!!

ഭായിക്ക് രക്തം തരാൻ വേറെ ആരെയെങ്കിലും വിളിക്കേണ്ടി വന്നോ..?? (അതു പറയാത്തതല്ലെ??)

നന്നായി ചിരിച്ചു..

ആ സൈക്കിളിനെപ്പറ്റി പറഞ്ഞത് ഇഷ്ടമായി,
അവസാനത്തെ രണ്ടു വരികളും, പിന്നെ ഹാഷിക്കിന്റെ കമന്റും.
എന്നിട്ട്, പിന്നീട് എന്നെങ്കിലും രക്തം കൊടുക്കാന്‍ പോയിരുന്നോ?
സരസമായി പറഞ്ഞു.
അപ്പോള്‍ അജവ എന്ന പേര് ഉറച്ചു, അല്ലേ?

ഹഹ അത് കലക്കി ഇനി ചോര കൊടുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവിടെ അതിനു ചാന്‍സുണ്ട് കൊടുക്കണം തോന്നുമ്പോള്‍ എന്നെ സമീപ്പി ക്കൂ എല്ലാ മൂന്നു മാസത്തിലും ബ്ലഡ്‌ കൊടുക്കാം

ചോരയ്ക്ക് പകരം ഗ്ലുകോസ്
അപ്പോള്‍ കച്ചവടം നഷ്ടമല്ല

ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍ ബാപ്പയുടെ പ്രതികരണം എന്തായിരുന്നു.? നന്നായി അവതറിപ്പിച്ചു ഇക്ക..വ വ ബ്ലോഗര്‍ ,അ ജ വ ബ്ലോഗര്‍ ..ഇതില്‍ ഏതു ഉറപ്പിക്കണം ?

നിങ്ങള്‍ രക്തം നല്‍കിയ ആ അമ്മായി ഇപ്പോള്‍ ഒരു ബ്ലോഗു തുടങ്ങിയെന്നു കേട്ടു...
ജബ്ബാര്ക നന്നായിട്ടുണ്ട്...ഒരുപാട് ചിരിച്ചു, ചിന്തിക്കുകയും ചെയ്തു...ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും ഈ ബ്ലോഗ്‌ ലോകത്ത് നമ്മളൊക്കെ തന്നെയുള്ളൂ...ആശംസകള്‍.

ഹഹ്ഹ! അതിഷ്ടപ്പെട്ടു മാഷേ.. ഞാനും കൊടുത്തിട്ടുണ്ട് രക്തം.. നമ്മള്‍ ഒരേ ഗ്രൂപ്പും:)

നല്ല പോസ്റ്റ് !

ഇത് കലക്കി ,,,, രസകരമായ എന്ടിംഗ് ,,,
പാവം സിസ്റ്റര്‍മാര്‍ എന്തൊക്കെ സഹിക്കണം!!!!!!

ജബ്ബാരിക്കാ കലക്കന്‍ നന്നായിട്ടുണ്ട്............

എല്ലാവക്കും നന്ദി ...........

പുതുതായി വന്ന നാരദന്‍ , നവാസ് അരീകോട് , ഇസ്മില്‍ അത്തോളി ..പ്രത്യേക നന്ദി ..വീണ്ടും വരിക

nannayittundu.abhinandanangal

അതിരിക്കട്ടെ ,ഒരു കുപ്പി ബ്ലഡ്‌ എടുക്കാന്‍ ഉണ്ടാവുമോ ?കഥ പറച്ചിലിന്റെ കല ശരിക്കും വശമുണ്ട് കേട്ടോ ,

വട്ടപോയില്‍ ഇത്ര മഹാനായ വട്ടനാണെന്ന് ഇപ്പോഴാ പുടി കിട്ടിയത്...അസ്സലായിട്ടോ...! നന്നായി അവതറിപ്പിച്ചു...നന്നായി ചിരിപ്പിച്ചു...!

ഹ ..ഹ .നന്നായി എഴുതി...

ക്ലൈമാക്സ്‌ ശരിക്കും ചിരിപ്പിച്ചു....

അഭിനന്ദനങ്ങള്‍....

അളിയാ വളരെ രസമായി......... ഇതു വരെ കണ്ടില്ല 'രക്ത ദാനം മഹാ ദാനം' ആയി പൊയതു അറിഞ്ഞു

This comment has been removed by the author.

ഹ ഹ രസകരം. ധൈര്യം ഭയങ്കരമാണല്ലോ. അത് പറഞ്ഞില്ല, അതിനു ശേഷം പിന്നെ രക്തം കൊടുത്തില്ലേ?

എന്റമ്മോ...ഇതാണ് ധൈര്യം ധൈര്യം എന്ന് പറഞ്ഞു കേട്ടിട്ടുള്ള സംഭവം

വായിച്ച്‌ ചിരിച്ചു, ഞാന്‍ എന്‌റെ മൂത്താപ്പാക്ക്‌ രക്തം കൊടുക്കാന്‍ പോയ അനുഭവം എനിക്ക്‌ ഒാര്‍മ്മ വന്നു, ഞാന്‍ പി ഡി സിക്ക്‌ പഠിക്കുന്ന കാലം , കോയമ്പത്തൂറ്‍ കോവൈ ഹോസ്പിറ്റല്‍, എനിക്കും ജ്യേഷ്ടനും ഉപ്പ നന്നായി ഫുഡൊക്കെ വാങ്ങി തന്നു, ഫുഡ്‌ കഴിച്ച്‌ കഴിഞ്ഞപ്പോളാണ്‌ മനസ്സിലാവുന്നത്‌ ഞങ്ങളെ രക്തം കറന്നെടുക്കാന്‍ കൊണ്‌ട്‌ വന്നതാണെന്ന്.. രക്ത പരിശോധനയെല്ലാം കഴിഞ്ഞെങ്കിലും രക്തം ഇപ്പോള്‍ ആവശ്യമില്ല എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ ഭയങ്കര ത്രില്ലിലായിരുന്നു.... ഇതുവരെ രക്തം കൊടുക്കാന്‍ പറ്റിയിട്ടില്ല... രക്തദാനം മഹാദാനം എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

ഹഹഹ...നന്നായി ചിരിച്ചൂ... ഹാഷിക്കിന്റെ കമന്റും ഇഷ്ടായിട്ടോ !!

ശുദ്ധമായ ഭാഷ, ലളിതം സുന്ദരം!
ചോര കൊടുക്കാന്‍ വന്നവന്റെ കിഡ്നി എടുത്തു എന്നും പറഞ്ഞു നാട്ടുകാര്‍ ആശുപത്രി തല്ലിപ്പൊളിക്കാതിരുന്നത് ആ കാലത്തിന്റെ സുകൃതം...

ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന അമ്മായിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന എന്നെയും !..


കിടിലൻ ന്റെ വട്ടിക്കാ, കിടിലൻ.
നന്നായി പറഞ്ഞൂ ട്ടോ. അടിപൊളി,ആശംസകൾ.

പിന്നെ എല്ലാരും പറഞ്ഞു കേട്ടിട്ടാ ആഷിക്കിന്റെ കമന്റ് വായിച്ചേ,അത് കിടിലോൽക്കിടിലൻ. സത്യം അതിത്തിരി മാടമ്പിത്താരായിട്ടോ.

ആശുപത്രിയില്‍ എത്തിയ ബാപ്പ കണ്ടത് ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന അമ്മായിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന എന്നെയും !..:)

അപ്പൊ ശരിക്കും വട്ടാണല്ലേ. :):)

ഒരുപാട് വൈകിപ്പോയി. ഓരോന്നായി വായിക്കട്ടെ.

എന്റെ രക്തദാന പോസ്റ്റില്‍ കമെന്റ്റ്‌ ഇട്ട പലരും ജബ്ബാറിക്കയുടെ ഈ പോസ്ടിനെപ്പറ്റി പറഞ്ഞിരുന്നു. ഒന്ന് വന്നു നോക്കാമെന്നു കരുതി. ഏതായാലും അത് വെറുതെയായില്ല. കലക്കി!
(കമെന്റ്റ്‌ ഫിഫ്ടി അടിച്ചേക്കാം,)

ഹ ഹ കലക്കി..നന്നായി രസിച്ചു ..

ഇന്നാണെങ്കില്‍ ആര്‍ക്കും സൈക്കിളേ ഇല്ല, ഇത് ഇഷ്ട്ടമായി. രസമായി അവതരിപ്പിച്ചു

വല്യപെരുന്നാളിന് പോത്തിനെ അറത്തത് കൊണ്ട് പണ്ട് മുതലേ ചോര എനിക്കൊരു ഹരമായിരുന്നു