July 12, 2011

ആടും പിന്നെ ഞാനും .....................

മഴ തിമര്‍ത്ത് പെയ്യുകയാണ്.എന്തൊരു രസമാണ് കണ്ടുകൊണ്ടിരിക്കാന്‍ 
അല്ലേലും തിമര്‍ത്തു പെയ്യുന്ന മഴയ്ക്ക് സൌന്ദര്യം കൂടുതലാ.
സമയം രാവിലെ  ആറു മണി , അരമണിക്കൂറായി ഞാന്‍  ഇരിപ്പ് 
തുടങ്ങിയിട്ട് .അതിനിടക്ക് പത്രക്കാരന്‍ പയ്യന് ‍പേപ്പര്‍ ഇട്ടു പോയി
വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു, എല്ലാം പതിവ് പോലെ. മക്കളാരും എണീറ്റിട്ടില്ല, അവര്‍ നല്ല ഉറക്കത്തിലാണ് .പ്രവാസത്തിന്റെ ആലസ്യത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയ കുറെ നല്ല നാളുകള്‍ , കളിച്ചും ചിരിച്ചും കൂട്ടുകുടുംബക്കരോടൊപ്പം അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെച്ചും സമയം കളയുന്നു.



ഞാനോര്‍ക്കുകയായിരുന്നു എന്റെ ബാല്യം, വറുതിയുടെ നാളുകള്‍ , മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലില്‍ മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കള്‍.അന്നേ മഴ ഒരു പ്രയാസവും , ദുഖവും അതിലേറെ സന്തോഷവും ഒക്കെ ആയിരുന്നു.
എങ്കിലും സന്തോഷത്തിന്റെ നാളുകള്‍ .ഓര്‍ക്കാന്‍ നല്ല ഓര്‍മകള്‍ മാത്രം . പലപ്പോഴും മഴ നനഞ്ഞു കയറി വരുന്ന എന്നെ നോക്കി ഉമ്മ പറയും "എടാ പനി പിടിച്ചാല്‍ നിന്നെ നോക്കാന്‍ ആരാ ഉള്ളത് ?' ചിരിച്ചു കൊണ്ട് ഞാന്‍ പറയും "എന്റെ ഉമ്മച്ചി " .. അപ്പോള്‍  കണ്ണുകളില്‍ കാണുന്ന സന്തോഷം ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നു . ഇന്നിപ്പോള്‍ മാതാവ്‌ ഇല്ലാത്ത ഇരുപത് 
വര്‍ഷങ്ങള്‍ പിന്നിട്ടു പോയി . മഴ നനയുമ്പോള്‍ ഇപ്പോഴും
കാതുകളില്‍ ആ സ്വരം മുഴങ്ങുന്നു.....
"ഉപ്പച്ചി........നമുക്ക്പോണ്ടേ ?"
  
മകള്‍ ഹംനയുടെ വാക്കുകളാണ് 
ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് . ശരിയാണ് ..
ഇന്ന് അവരെ ഒക്കെ കൂട്ടി ബാല്യ കാലത്തിലേക്ക് ഒരു യാത്ര 
പോകാന്‍ തീരുമാനിച്ചതാണ് .കളിച്ചുംചിരിച്ചും നടന്ന  പഴയ 
സ്ഥലങ്ങളിലൂടെ ഒരു യാത്ര  . അല്ലേലും അവര്‍ക്ക് ഉപ്പചിയുടെ കഥ കേള്‍ക്കാന്‍ വലിയ സന്തോഷമാണ് , അതൊരുപക്ഷേ അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിയും മുത്തശ്ശനും ഇല്ലാത്തതുകൊണ്ടാവാം . എല്ലാവരും പെട്ടെന്ന് തന്നെ റെഡി ആയി .. കുടയും  ചൂടി ഞങ്ങള്‍ നാല്‍വര്‍ സംഘം വീട്ടില്‍ നിന്ന് ഇറങ്ങി.

"മഴ നനയരുത് കേട്ടോ" !
പിന്നില്‍ നിന്ന് പ്രിയതമയുടെ മുന്നറിയിപ്പ്  -ഒരു മാതാവിന്റെ  ബേജാര്  വാക്കുകളില്‍ അടങ്ങിയിരുന്നോ ?
ഞങ്ങള്‍ റോഡില്‍ ഇറങ്ങി.സൂക്ഷിക്കണം ഞാന്‍ മുന്നറിയിപ്പ് കൊടുത്തു .. ഇത് പഴയ റോഡ്‌ അല്ല ..
ഇപ്പോള്‍ സ്റ്റേറ്റ് ഹൈവെ ആണ് . നല്ല തിരക്കാണ് .
റോഡ്‌  മുറിച്ചു കടന്നു  ഞങ്ങള്‍ വീടിന്റെ എതിര്‍ വശത്തുള്ള മൂസതിന്റെ പറമ്പിലേക്ക് കയറി . ഇതായിരുന്നു എന്റെ 
കളിസ്ഥലം . വിശാലമായ 50  ഏക്കര്‍ സ്ഥലം.  
കോഴിക്കോട്ടുള്ള മൂസത് കുടുംബത്തിന്റെതാണ് ഈ സ്ഥലം . പലഭാഗങ്ങളും ഇപ്പോള്‍ വിറ്റ് പോയി . പല സ്ഥലത്തും പുതിയ വീടുകള്‍ വന്നു,
റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ മറിച്ചും തിരിച്ചും വിറ്റ്
ലക്ഷങ്ങള്‍ വിലവന്നു . എന്നാലും നല്ല ഒരു ഭാഗം ഇപ്പോഴും കൃഷി ഒക്കെ ആയി അവിടെ തന്നെ ഉണ്ട് . മക്കളെയും കൂടി ഞാന്‍ ആ ഭാഗത്തേക്ക്‌ നടന്നു
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് 
സമ്മാനമായി ബാപ്പ ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങി തന്നു . 
അതിനെ തീറ്റാന്‍ കൊണ്ടുവന്നിരുന്നത് ഇവിടെയാണ്. 
നല്ല വള്ളിപ്പുല്ലുകളും തെരുവ പുല്ലുകളും നിറഞ്ഞ സ്ഥലം . 
ഓര്‍മ്മകള്‍ പിന്നെയും പിന്നോട്ട്...
ഞാനും , ബിജിയും , കുഞ്ഞുണ്ണിയും , മജീദും എല്ലാം കളിച്ചിരുന്ന സ്ഥലം. ആട്ടാം കൂട്ടവുംചുള്ളിയും പറയും  അങ്ങിന്റെ അത്ര കളികള്‍ ....  
"ഉപ്പചിയുടെ ആടിനെ കാണാതായ സ്ഥലം എവിടെയാ ?"

ചെറിയ മോളുടെ വാക്കുകളാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്
അതൊരു ചെറിയ കഥയാണ് .. വളര്‍ത്താന്‍ വാങ്ങിതന്ന ആടിന്‍ കുട്ടി വളര്‍ന്നു വലുതായി പ്രസവിച്ചു . നല്ല രണ്ടു സുന്ദരന്‍ മുട്ടനാടിന്‍ കുട്ടികള്‍. അവയെ മൂന്നിനെയും തീറ്റി വയര്‍ നിറക്കല്‍ നല്ല ഒരു ജോലി ആയി . സ്കൂള്‍ വിട്ടു വന്നാല്‍ സമയം തികയ്തെ ആയി . അങ്ങിനെ രാവിലെ ഈ സ്ഥലത്ത് കൊണ്ട് വന്നു കെട്ടിടും . വൈകിട്ട് വന്നു വെള്ളം കൊടുത്തു അഴിച്ചു വിടും . അങ്ങിനെ ആയിരുന്നു പതിവ് . ഒരു ദിവസം എനിക്ക് ഒരു ഐഡിയ തോന്നി .. രാവിലെ മുതല്‍ ആടുകള് അങ്ങ് അഴിച്ചു  വിട്ടാല്‍ എന്താ ? അടുത്തൊന്നും വീടുകളില്ല .. നശിപ്പിക്കാന്‍ കൃഷിയും ഇല്ല ..
അങ്ങിനെ പിറ്റേന്ന് മുതല്‍ ആടുകളെ ആ വിശാലമായ പറമ്പില്‍ അഴിച്ചു വിട്ട്‌ ഞാന്‍ സ്കൂളില്‍ പോയി. തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു . ആടുകള്‍ തീറ്റ ഒക്കെ കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തി സുഖം ആയി കൂട്ടില്‍ വിശ്രമിക്ക്ന്നു. അന്ന് മുതല്‍ രാവിലെ ആടുകളെ പറമ്പില്‍ വിടും , വയര്‍ നിറയുമ്പോള്‍ ആടുകള്‍ തിരിച്ചു വീട്ടില്‍ വരും ..അങ്ങിനെ ഇരിക്കെ ഒരു ദിവസം ആടിനെ ഒന്നിനെ കാണാനില്ല ... ഞാന്‍ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ എല്ലാവരും ബെജാറില്‍ ആണ് . ഞാന്‍ പലയിടത്തും  അന്വേഷിച്ചു .. അവസാനം വളരെ ദൂരെ ഉള്ള ഒരു വീട്ടില്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു , ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അവരുടെ ജാതിക്ക തൈ ഒക്കെ ആട് നശിപ്പിച്ചു എന്ന് . ഒരു വിധം ക്ഷമാപണത്തോടെ അവിടെ നിന്നും ആടിനെ കൊണ്ട് വന്നു ..അന്നോടെ ആ പരിപാടിയും നിന്നു. സ്ഥലങ്ങള്‍  ഒക്കെ മക്കള്‍ക്ക്‌ കാണിച്ചു
പറമ്പിന്റെ . മുകള്‍ ഭാഗം മുഴുവന്‍ റബ്ബര്‍ ആണ് . 
റബ്ബര്‍ തോട്ടത്തിലൂടെ  കുറ നടന്നു. മുന്‍പൊക്കെ വിറകു ഓടിക്കാന്‍ ഇവിടെ വന്നിരുന്നു 
ഇന്നിപ്പോള്‍വിറകു ഗ്യാസിനു വഴി മാറി .. മക്കള്‍ പല ജാതി 
സസ്യങ്ങളുംപറിക്കുന്ന തിരക്കിലാണ് . വീണ്ടും ഞങ്ങള്‍ താഴോട്ടിറങ്ങി .
താഴെ ഭാഗം വലില്ലപുഴയോടെ ചേര്‍ന്നുള്ള ഭാഗം വാഴ  കൃഷി ആണ് .വീണ്ടും ഞങ്ങള്‍ നടന്നു മോയിന്‍ ഹാജിയുടെ പറബില്‍ എത്തി .
കുറെ കാലം ഒഴിഞ്ഞ പറമ്പ് ആയിരുന്നു ഇവിടെ. ഇപ്പോള്‍ അവരുടെ മകള്‍  വീടുടുണ്ടാക്കി താമസിക്കുന്നു . തൊട്ടടുത്ത ചാത്തുവിന്റെ 
പറമ്പിലും ധാരാളം വാഴ കൃഷി ഉണ്ട് . മുന്‍പ് ഇവിടെ ധാരാളം വാഴ കൃഷി ഉണ്ടായിരുന്നു .. 
അന്നൊക്കെ ഇഷ്ടം പോലെ പഴം പഴുത്തു കിടക്കും ..
കിളികള്‍ നിന്ന് പോകണ്ടല്ലോ എന്നോര്‍ത്  ഞങ്ങളും തിന്നും 
ഇടക്കൊക്കെ .. ഇന്നുമുണ്ട് ഇവിടെ വാഴകൃഷി . അതിനിടക്ക് ഒരു മാവ് ഉണ്ട് . പരീക്ഷ കാലമായാല്‍ ഇതില്‍ കയറിയാണ് വായന .. എല്ലാം മക്കള്‍ക്ക്‌ ഒരിക്കല്‍ കൂടി വിശദീകരിച്ചു കൊടുത്തു.
പിന്നെ ഞങ്ങള്‍ പതിയെ തോട്ടിലേക്ക് ഇറങ്ങി . അത് കഴിഞ്ഞാല്‍ പാടമാണ്.മഴപെയ്തത്കൊണ്ട് നല്ല വെള്ളം ഉണ്ട് .
മക്കള്‍ കുറച്ചു നേരം വെള്ളത്തില്‍ കളിച്ചു .. അത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ മുപ്പതു വര്‍ഷങ്ങള്‍ പിറകിലായിരുന്നു ഒരിക്കല്‍ കൂടി ഒരു മുറിയന്‍ ട്രൌസര്‍ ഉടുത്ത കുട്ടിയായി ഇവരുടെ കൂടെ കളിയ്ക്കാന്‍ കഴ്ഞ്ഞെങ്ങില്‍ എന്നോര്‍ത്ത് കൊണ്ട്..................


 

 

33 comments:

ബാല്യങ്ങളെ ..നിങ്ങള്‍ ഇന്നിന്റെ ഓര്‍മകളല്ലോ..നല്ല സ്ഥലം ആണല്ലോ ഭായീ....ഹാ ആ മഴയത്ത് പഴയ കാര്യങ്ങള്‍ ഓര്‍ത്തു കിടക്കാന്‍ എന്ത് രസം അല്ലെ...

ആചാര്യാ ........നന്ദി ..ഓടി വന്നു ഈ കമന്റ്‌ തന്നതിന് ..
അതെ ഓര്‍മ്മകള്‍ പിന്നെയും പിന്നെയും ഓര്‍ക്കാന്‍ ഒരു സുഖം

ethayalum jabbarka bhalya kala smaranakal ayavirakkiyathinu...ente veettlumundayirunnu.. oradu.. divasavum enne cheethakelppikkan vendi umma vangi thannath....

ബാല്യകാലത്തിലേക്ക് ഒരു നല്ല തിരിഞ്ഞു നോട്ടം.. ചിത്രങ്ങള്‍ സഹിതം മനോഹരമാക്കിയിരിക്കുന്നു.‌
എല്ലാ ആശംസകളും..

ബാല്യകാലാനുഭവങ്ങൾ സ്നേഹ നൊമ്പരമായി ഇന്നും കാത്തുസൂക്ഷിക്കാത്ത മനുഷ്യർ ചുരുക്കം.... ജബ്ബാർക്കാ... തിരിച്ചുനടത്തം അസാധ്യമാണെങ്കിലും മനസ്സിനു പ്രായം ഇന്നും ബാല്യകാലത്ത് തന്നെ....

ജബ്ബാര്‍ക്കാ.. ബാല്യകാലസ്മരണകള്‍ ഹൃദ്യമായി അവതരിപ്പിച്ചു...

Aa varkaliloode nhan ente bhalyathilekum oru prayanam nadathi..... Karyamaya vatyasangalonnumillatha ithu poloru bhalyam..........

മനസ്സില്‍ ചാറ്റല്‍ മഴ പെയ്തിറങ്ങിയ അനുഭവം
നന്നായി അവതരിപ്പിച്ചു

സ്വന്തം ബാല്യ കാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കാത്തവര്‍ ആരുണ്ട് ?

ഉണ്ണി മാഷുടെ കുളവും ,തോട്ടിന്‍ വക്കിലെ നമസ്കാര പള്ളിയും, മദ്രസയും..

കുളത്തില്‍ കുളിക്കാന്‍ ഉണ്ണി മാഷ്‌ സമ്മതിക്കില്ല. അയാളെ കാണാതെ കുളത്തില്‍ ചാടി മറയും.
ഇപ്പോള്‍ ആ കുളം അടങ്ങുന്ന സ്ഥലം എന്‍റെ കൂടെ കുളിച്ചിരുന്ന സുഹൃത്ത് വാങ്ങി- ആ കുളം ഇപ്പോഴും അതുപോലെ .. നാട്ടില്‍ ചെന്നിട്ട് ഒരു മാഷെയും പേടിക്കാതെ നമുക്ക് ചാടി കുളിക്കണം എന്ന് അവന്‍ ..

ആയിക്കോട്ടെ എന്ന് ഞാന്‍. പക്ഷെ ..
പാട വരമ്പിലൂടെ പുള്ളി പാവാട ഇട്ടു , ചുകന്ന ബ്ലൌസും അണിഞ്ഞു മുഖ മക്കനയും ധരിച്ചു ഉണ്ട കണ്ണ് കൊണ്ട് ആരും കാണാതെ എന്നെ നോക്കി സ്കൂളിലേക്ക് പോകുന്ന അവള്‍ ഉണ്ടാകില്ലല്ലോ ...എന്ന സങ്കടം മാത്രം ബാക്കി ...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ......

നല്ല പോസ്റ്റ്‌ !!!

കുട്ടികാലം ഓര്‍മകള്‍ സമ്മാനിച്ച സുന്ദര കാലം
നല്ല പോസ്റ്റ്

നിങ്ങള്‍ പ്രവാസമറിഞ്ഞവരുടെ പേനത്തുമ്പില്‍ ഇന്ദ്രജാലം ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ?
എത്ര ഹൃദ്യമായാണ് ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാലസ്മരണകളിലേക്ക് ജബ്ബാര്‍ ഭായ് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്നത്.
പ്രകടമാവുന്ന സൂക്ഷമനിരീക്ഷണ പാടവം എടുത്തു പറയേണ്ടിയിരിക്കുന്നു.
നിവായികള്‍ക്ക് മനസിലാവത്ത നാടിന്റെ മൂല്യവും,സ്പന്ദനതാളവും,സൗന്ദര്യവും പ്രവാസിക്ക് കൃത്യമായി അനുഭവവേദ്യമാവുന്നു.

വാലില്ല പുഴയുടെ കഥകള്‍ ഇനിയും വരട്ടെ

ഒരു ചാറ്റല്‍ മഴ പെയ്യുന്നു ഈ പൊസ്ടിലൂടെ.. അതിന്റെ ഇളം തണുപ്പിനൊപ്പം ബാല്യകാലവും, വിവരണവും, ചിത്രങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു പോസ്റ്റ്‌ ആയിരിക്കുന്നു ജബ്ബര്‍ക്ക.. ആശംസകള്‍..

മക്കള്‍ വെള്ളത്തില്‍ കളിക്കുന്നത് കണ്ട് കൊതിതോന്നിയെങ്കില്‍ അപ്പോള്‍ തന്നെ കൂടെ ചാടി കുത്തിമറിയണ്ടായിരുന്നൊ.ചുമ്മാ ഏറ്റവും നല്ല ഒരവസരം നഷ്ടപ്പെടുത്തി...അതിമനോഹരമായിരിക്കുന്നു.ഈ അനുഭവക്കുറിപ്പ്.....

നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തെ ഓര്‍മിപ്പിച്ചു. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ സുന്ദരമായി. ആശംസകള്‍.

അധികം മഴ നനയേണ്ട എന്തായാലും. നല്ല എഴുത്ത്, ഇഷ്ടപ്പെട്ടു

ഇതെല്ലാം കണ്ടു തെക്കേതിലെ ആമിനാ ത്താത്ത മനസ്സില്‍ പറഞ്ഞു :ഇവനിക്കെന്താ പിരാന്ത് ഒണ്ടാ? ഓ ..പിന്നേ.. മയ ആദ്യായിറ്റ് കാന്വേല്ലെ..ഓ ..തോട്ടിലെ ചെളി വെള്ളത്തില്‍ കാളിട്ടെളക്കുന്നു ..ചൊറിയും എന്ന് അറിയമ്മേലെ ഈ പഹേന് ..
എന്റെ ബാല്യത്തിലെ പല്ലുതേച്ച സിബാക്ക ബ്രഷ് ,,എന്നെ ഉമ്മ ആദ്യായിറ്റ് വടിച്ച അടി ..അല്ല അടിച്ച വടി ..,വടക്കേലെ ബീരാന്‍ ക്കാക്ക അവരടെ തൊടീലെ മാവില്‍ നിന്ന് മാങ്ങ കട്ടപ്പം എന്നെ എറിഞ്ഞ കല്ല്‌ ...അസര്‍പ്പേ ..ബാല്യം എത്ര സുന്ദരം ല്ലേ ..

മനസ്സ് തൊട്ട എഴുത്തില്‍ പറഞ്ഞ് തീര്‍ത്ത വിശേഷങ്ങള്‍ക്ക് ഒരു മഴയുടെ സുഖമുണ്ട് വായിക്കാന്‍.
കുട്ടികളുടെ കൈയും പിടിച്ചു ബാല്യ കാല ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
എനിക്കും ഇഷ്ടമുള്ള സംഗതിയാണ് അത്. അതൊകൊണ്ട് തന്നെ ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി ജബ്ബാര്‍ ഭായ്.
എന്‍റെ ആശംസകള്‍

@ RAFEEQ: നന്ദി .......

@സ്വന്തം സുഹൃത്ത്:നന്ദി .......ഇനിയും വരണേ...........

@SAMEERJI :വീട്ടില്‍ വരാം എന്ന് പറഞ്ഞു പറ്റിച്ചു .. നന്ദി ഇവിടെ മുടങ്ങാതെ വരുന്നതിനു ...............

@ SREEJITH : നന്ദി

@ oduvathody: നന്ദി .......ആദ്യമായി ഇവിടെ വന്നതിനു .. ഇനിയും വരണേ

@KM RASHEED & BAVA RAMAPURAM : നന്ദി .......ആദ്യമായി ഇവിടെ വന്നതിനു .. ഇനിയും വരണേ

@ NAUSHU , @ SHAJU .@ PRADEEP MASTER : നന്ദി .......

@KOMPAN , @JEFU @ SREEKUTTAN ,@VP AHMED, @ AJITH ,@ RAMESH AROOR
നന്ദി .......

@CHARUVADI ...നമുക്ക് കാണാന്‍ പറ്റിയില്ല അല്ലെ ... സാരമില്ല ...
നന്ദി ..

ബാല്യം...
കാലം.....

ഒരുവട്ടം കൂടിഎന് ഓര്മ്മകള് മേയുന്ന തിരുമുറ്റതെത്തുവാന് മോഹം....

നമ്മള്‍ നടക്കുകയും നമ്മെ നടത്തുകയും ചെയ്ത വഴികള്‍ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് നല്ല കാര്യം തന്നെ...!! അക്കൂടെ നമുക്കുമൊരു യാത്ര പോകാലോ.. ഇന്നലെകളിലേക്ക് അതിന്‍റെ സന്തോഷത്തിലേക്ക്.!!!

മഴ പെയ്തു തോര്‍ന്നപോലെ നൊസ്റ്റാള്‍ജിയ മനോഹരമായി പകര്‍ത്തി.. :)

പണ്ട് കളിച്ചു നടന്ന സ്കൂള്‍ പറമ്പ് കാണുമ്പോള്‍ ഇന്നും ആവേശമാണ്...പുഴയില്‍ മുങ്ങി കുളിച്ചു ഇന്നും കൊതി തീര്‍ന്നിട്ടില്ല. .കലുങ്ങില്‍ ഇരുന്നു വെടി പറഞ്ഞ നാളുകള്‍ അധികം ഒന്നും അകലെ അല്ല..മണം ഉള്ള പിടി പിടിപ്പിച്ച കുട മഴയത് കറക്കി നടന്നത് ഇന്നും മനസ്സില്‍...

ഈ പോസ്റ്റ്‌ ഇതെല്ലാം ഒരിക്കല്‍ കൂടി ഓര്‍പ്പിച്ചു...എല്ലാ ആശംസകളും..

ചെറുപ്പകാലത്തെ ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്...............കത്തുന്ന മരുഭൂമി ജീവിതത്തില്‍ ഇത് വായിക്കുന്നത് ആ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു...ഒപ്പം ഉമ്മയുടെ സ്നേഹവും....ഹൃദ്യമായി.....ഏറെ....

ഇനി വരുന്ന തലമുറയ്ക് കൊടുക്കാന്‍ നമുക്കു ഇതൊക്കെ സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുമോ..? നന്ദിയുണ്ട് ഒരിക്കല്‍ കൂടി തോട്ടുവക്കത്തു കൂടി കൈപിടിച്ച് നടത്തിയതിനു..

എല്ലാവര്ക്കും നന്ദി ........

ഓര്‍മ്മതന്‍ വാസന്ത നന്ദനതോപ്പില്‍
നല്ല എഴുത്ത്. ഇഷ്ട്ടായി കുറെ.

ഓര്‍മകളെ.......തിരികെ ലഭിക്കുമോ ആ വസന്ത കാലം ....

ജബ്ബാറിക്കാ സംഗതി കലക്കീക്കണെ...