May 13, 2011

ഓട്ടോഗ്രാഫ്

രംഗം ഒന്ന് ... ജിദ്ദ ശരഫിയ്യ .........

നാട്ടില്‍ പോരുന്നതിനു ഒരുമാസം മുന്‍പ്  അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ് ..
എല്ലാം വാങ്ങി തീരാന്‍ നേരം മൂത്ത മോള്‍ പറഞ്ഞു . അയ്യോ ഞാന്‍ ഒരു സാധനം മറന്നു ..
എന്താണെന്നു  ചോദിച്ചിട്ട് എന്നോട് പറയാന്‍ മടി .. എന്നാല്‍ സാധനം കിട്ടുകയും വേണം ..
അവസാനം  ശ്രീമതി പറഞ്ഞു .. അവള്‍ ഈ വര്‍ഷം ഇവിടെ  നിന്ന് പോകുകയല്ലേ ? അവള്‍ക്കു ഒരു ഓട്ടോ ഗ്രാഫ് വേണം പോലും .
പെട്ടെന്ന് എനിക്ക്  കോപമാണ് വന്നത് .. ഹും ഉണ്ണീന്ന് വിരിഞ്ഞിട്ടില്ല  .. അതിനു മുന്‍പ് ഓട്ടോഗ്രാഫ്.. മാങ്ങാ തൊലിയാ .... എന്റെ പെര്‍ഫോമന്‍സ് കണ്ടാവണം അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല ..അതെന്നെ സങ്കടപ്പെടുത്തി .. അവള്‍ വാശി പിടിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ..
തിരിച്ചു പോകാന്‍ നേരം ഗ്രീന്‍ ഹൌസില്‍ കയറി അവളറിയാതെ അവള്‍ക്കുവേണ്ടി ഒരു ഓട്ടോ ഗ്രാഫ് വാങ്ങി.ഞാന്‍ എന്തിനു അവളുടെ കൊച്ചുസന്തോഷം ഇല്ലാതാക്കണം ..
വീട്ടില്‍ എത്തിയ ഉടനെ ഓട്ടോ ഗ്രാഫ് അവള്‍ക്കു കൊടുത്തു  അവളുടെ നിറഞ്ഞ പുഞ്ചിരി ഏറ്റു
വാങ്ങി ..
പിന്നെ പരീക്ഷ ,, റിസള്‍ട്ട്‌ പോരുന്ന  തിരക്കുകള്‍ക്കിടയില്‍ അത് മറന്നു..

രംഗം രണ്ടു .. വലില്ലാപുഴ വീട് ..




കുറച്ചു കാലം വീട് അടച്ചു  ഇട്ടതുകൊണ്ട് വെക്കേഷന്‍
വന്നപ്പോള്‍ എല്ലാം ഒന്ന് ക്ലീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു ..
എല്ലായിടത്തും അതും ഇതും ഒക്കെ വെച്ച് അകെ ഒരു കൂടിക്കുഴയല്‍ .. വന്നതിന്റെ പിറ്റേ ദിവസം എല്ലാം ഒന്ന് നേരയാക്കാന്‍ തീരുമാനിച്ചു ..
മക്കള്‍ അവരുടെ  റൂം കൈവശപ്പെടുത്തി വൃത്തിയാക്കാന്‍ തുടങ്ങി . ഞാന്‍  റാക്കില്‍ കയറ്റി ഇട്ടിരുന്ന എന്റെ പുസ്തകപ്പെട്ടി നേരയാക്കാന്‍ മോളെ ഏല്പിച്ചു . പലതും
വാളന്‍ മൂട്ട തിന്നു തീര്‍ത്തിട്ടുണ്ട് .. അവള്‍ എല്ലാം നേരയാക്കിതുടങ്ങി ........
കുറച്ചു കഴിഞ്ഞപ്പോള്‍  അവള്‍ ഒരു പുരാവസ്തുവും അതിലേറെ വലിയ ഒരു കമന്റുമായി അതാ വരുന്നു ..
"ഇപ്പച്ചി ഞാന്‍ ഓട്ടോ ഗ്രാഫ് വേണം എന്ന് പറഞ്ഞപ്പോള്‍ എന്താ പറഞ്ഞേ ... ഇതാ നോക്ക് ഇപ്പചിയുടെ ഓട്ടോ ഗ്രാഫ്..
 
എവിടെ എവിടെ ? ..  സന്തോഷത്തോടെ ഞാന്‍ അതുവാങ്ങി നോക്കി ......... എന്റെ ദൈവമേ ..  നീണ്ട 25  വര്‍ഷങ്ങള്‍ ആ കൊച്ചു പുസ്തകത്തിന്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല .. പക്ഷെ അതിലെ കുറിപ്പുകാരുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിരിക്കാം  ?
ഞാനത് പതുക്കെ തുറന്നു ... ഒന്നാം പേജില്‍ തന്നെ വടിവൊത്ത അക്ഷരത്തില്‍  എന്റെ പേരും ക്ലാസും .
രണ്ടാം പേജു മുതല്‍ ഞാന്‍ മൂര്‍ക്കനാട് ഹൈസ്കൂള്‍ പത്തു ബി ക്ലാസ്സില്‍ ആയിരുന്നു..
മധുരമുള്ള , എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ നല്ല നാളുകള്‍ .. കളിച്ചും രസിച്ചും ഇണങ്ങിയും  പിണങ്ങിയും വേര്‍പിരിഞ്ഞു  പോയ കൂട്ടുകാര്‍ ..
ഓരോരുത്തരെയും ഓര്‍മിച് എടുക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ താളുകള്‍ പതുക്കെ മറിക്കാന്‍ തുടങ്ങി .. പലരെയും പിന്നീട് കണ്ടിട്ടില്ല , ചിലരെ വര്‍ഷങ്ങള്‍ക്കു  ശേഷം കണ്ടുമുട്ടിയിട്ടുണ്ട് ..
ചിലരെ ഈയിടെ ഫേസ് ബുക്കില്‍ കൂടി  വീണു കിട്ടി .........
മധുരമുള്ള ഓര്‍മ്മകള്‍ ............
ഇടക്കെവിടെയോ ഈ വരികള്‍ കണ്ടു കണ്ണ് നിറഞ്ഞു , മനസ്സ് വിങ്ങി .. അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ പ്രിയ സുഹൃത്ത്‌അബ്ദുല്‍ അശ്രഫിന്റെ  വരികള്‍ ............. 
എല്ലാം മക്കള്‍ക്ക്‌ വിവരിച്ചു  കൊടുത്തു  കൊണ്ട് ഞാന്‍ മോളോട് ചോദിച്ചു ,, നീ ജിദ്ദയില്‍ നിന്ന് വാങ്ങിയ ഓട്ടോ ഗ്രാഫ് എവിടെ  ?
അവള്‍ നീട്ടിയ  ഓട്ടോഗ്രഫ്  വായിച്ചു ഞാന്‍ വീണ്ടും ഞാന്‍ ഞെട്ടി ... കാരണം കെട്ടിലും മട്ടിലും മാത്രമേ പുതുമ ഉള്ളു .. ഉള്ളിലെ വാചകങ്ങള്‍ എല്ലാം സമാനം ... തലമുറകള്‍ക്ക് കൈമാറാനായി അതെന്നും അങ്ങിനെ തന്നെ നില നില്‍ക്കട്ടെ അല്ലെ ???????????

36 comments:

ഓര്‍മ്മകള്‍ .. അതെന്നെ പിന്നെയും പിന്നെയും മുന്നോട്ടു നയിക്കുന്നു ............

ഇങ്ങിനെയൊരു പോസ്റ്റ്‌ ആദ്യം കാണുകയാണ്..
നന്നായി..
പൊടി പിടിച്ച് കിടക്കുന്ന ഓര്‍മകളെ വൃത്തിയാക്കിയെടുക്കാന്‍ ഈ പോസ്റ്റ്‌ കാരണമായി..
എന്റെ ഓട്ടോഗ്രാഫ് എവിടെയാണാവോ??

മനോഹരമായ പോസ്റ്റ്‌.. കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നല്ല ഓര്മ..

ജബ്ബാര്‍ക്കാ...എനിക്ക് ഇപ്പൊ എന്റെ ഓട്ടോഗ്രാഫ് വായിക്കാന്‍ തോന്നുന്നു..നന്ദി...മറന്നു തുടങ്ങിയ പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിനു...

നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.എന്റെ ഓട്ടൊഗ്രാഫ് എവിടെയാണാവോ..? വീടു വിട്ട് വീടു മാറലുകള്‍ക്കിടക്ക് അതെവിടെയോ പോയി. എന്നാലും ആ ഓര്‍മ്മകള്‍ ഉണ്ട് മായാതെ..
ആശംസകള്‍.പിന്നെ ഇപ്പൊ ഓട്ടോഗ്രാഫ് അല്ല,സ്കൈപ് ബുക്ക്.അതാ പേര്.

പഠിക്കാനുള്ളസമയം ഓട്ടോഗ്രാഫുമായി നടക്കുന്നൂന്നു പറഞ്ഞു കണ്ണുരുട്ടി ഒടുവിൽ കുട്ടികൾ കാണുമ്പോഴെ അതൊളിച്ചു വയ്ക്കും.എങ്കിലും പരീക്ഷ തീരുന്ന ദിവസം അതുകൊണ്ടൂവന്നു എഴുതിക്കാൻ അവർക്കൊരുപാട് സന്തോഷം ആയിരുന്നു. എഴുതിക്കൊടുക്കാൻ എനിക്കും. കൊച്ചു കൊച്ചു സന്തോഷങ്ങൾ .

വളരെ മധുരമുള്ള ഒന്നാണ് പഴയ ഓട്ടോ ഗ്രാഫ് വായിക്കുന്നത്.
പത്താം ക്ലാസ്സില്‍ നിന്നും പിരിയുമ്പോള്‍ എന്‍റെ ഓട്ടോ ഗ്രാഫില്‍ ഒരു പെണ്‍കുട്ടി എഴുതിയത് " ഒരിക്കലും മിണ്ടാത്ത സോദരാ വിട " എന്നായിരുന്നു.
അതിനെ പറ്റി എന്‍റെ ഒരു പോസ്റ്റില്‍ ഞാന്‍ തമാശയായി എഴുതി "ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിഡന്റുകളില്‍ നിന്നും ഞാനിപ്പോള്‍ രക്ഷപ്പെടുന്നത് ഇതെടുത്തു കാണിച്ചാണ് എന്ന് ".
സുന്ദരമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ ജബ്ബാര്‍ ഭായ്

നല്ല പോസ്റ്റ്‌ .... :)

എന്റെ ഓട്ടോഗ്രാഫുകളും ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്...

സുന്ദരമായ ഓര്‍മ്മകള്‍ തന്നെ.

മനോഹരമായ പോസ്റ്റ്‌..

പോസ്റ്റ് ഇഷ്ടപ്പെട്ടു.
ഞാനും എന്റെ ഓടോഗ്രാഫിനെ പറ്റി ഓര്‍മ്മിച്ചു.

ചിലത് ഓര്‍മ്മകളെ ഉണര്‍ത്തുന്നു. ഓര്‍മ്മകള ചിലതിനെ അടയാളപ്പെടുത്തുന്നു. അടയാളങ്ങള്‍ നമുക്ക് വഴി കാണിക്കുക തന്നെ ചെയ്യും.
ഈ ഓര്‍മ്മ പുസ്തകത്തിനു കീഴെ... നാമൂസും തണല്‍ കൊള്ളുന്നു.

പണ്ട് ആദ്യമായി ഗള്‍ഫില്‍ വന്നു ,മൂന്നു വര്‍ഷ ത്തിനു ശേഷം തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ആദ്യം തപ്പിയത് എന്റെ ഓടോ ഗ്രഫ് അടക്കമുള്ള പഴയ വസ്തുക്കളായിരുന്നു. പക്ഷെ ഞാന്‍ പോന്നതിനു ശേഷമുള്ള വീട് നന്നാക്കല്‍ പണിക്കിടയിലെവിടെയോ അതൊക്കെ നഷടമായിരുന്നു.........
ഈ പോസ്റ്റ്‌ കുറെ നേരത്തേയ്ക്ക് എന്നെയും ആ പഴയ 10 F ഇല്‍ വീണ്ടും കൊണ്ടിരുത്തി. ആശംസകള്‍

ഓര്‍മ്മകളെ ഓമനിക്കുക ... ഞാനും സൂക്ഷിച്ചിട്ടുണ്ട് ഏറെ...
നല്ല പോസ്റ്റ് ...

എന്റെ ഓട്ടോഗ്രാഫ്... എവിടെയാണാവോ???
ഈ കാലത്തും ഓട്ടോഗ്രാഫ് എഴുതി സൂക്ഷിക്കുന്നവരുണ്ടോ !

ഇക്കാ നല്ല പോസ്റ്റ്‌ ...ഓര്‍മികാന്‍ ആഗ്രഹിക്കുന്ന ഒരുപാട് നല്ല ഓര്‍മ്മകള്‍ ..പഴയ ഓര്‍മകളിലേക്ക് ഒരു നിമിഷം മനസ്സറിയാതെ കടന്നു പോയി നല്ല കുറെ കൂട്ടുകാരെ കുറിച്ച് എല്ലാം, എനിക്കും ഉണ്ടായിരുന്നു ഒരു ഓട്ടോ ഗ്രാഫ് ..അതിന്നെവിടെയാണാവോ എന്റെ പഴയ ഓര്‍മകളെയും നെഞ്ചിലേറ്റി ........

ഞാനും തപ്പി നോക്കി.കണ്ടെത്താനായില്ല.നഷ്ടപെട്ടിരിക്കുന്നു.ആ ബാല്യക്കാലവും,ആ ഓര്‍മ്മക്കുറിപ്പുകളും.....

ജബ്ബാര്‍ക്കാ... പഴയഓര്‍മകളുടെ മാറാലയും, പൊടിയും പിടിച്ചു കടന്ന "ഒട്ടോഗ്രാഫ്" വായിച്ചു. വല്ലാത്തൊരു സുഖം തോന്നി വായിച്ചപ്പോള്‍ . കാലം ഏറെ കഴിഞ്ഞിട്ടും മറക്കാതെ, മരിക്കാതെ കിടക്കുന്ന റോസാ നിരത്തില്‍ ഉള്ള ഓര്‍മകളുടെ കണക്കുപുസ്തകം. ചിലതരിക്കാതെ, കീറിപ്പോകാതെ സൂക്ഷിച്ച സൌഹൃദങ്ങള്‍... എല്ലാവര്‍ക്കും ഉണ്ടാകും ഇത്തരത്തില്‍ ഉള്ള ഒരു ഓട്ടോഗ്രാഫും, അതില്‍ ഓര്‍മകളുടെയും, സൌഹൃദത്തിന്റെയും, പ്രണയത്തിന്റെയും എല്ലാം ജീവന്‍തുടിക്കുന്ന, ചിതലരിക്കാത്ത കുറെ ഓര്‍മകളും. നാട്ടില്‍ പോകുമ്പോള്‍ എന്റെ ഓട്ടോഗ്രാഫും ഒന്ന് പരതി നോക്കണം. അതവിടെ എവിടെയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്..

(ഈ പോസ്റ്റിലെ ആദ്യ കമന്റ് എന്റേതായിരുന്നു. അത് ഗൂഗിള്‍ അമ്മച്ചി കൊണ്ടുപോയി എന്നാണ് തോന്നുന്നത്)

"ഓര്‍മകളേ...കൈവള ചാര്‍ത്തി....

എനിക്കാകെ കിട്ടിയ പത്തുകൊല്ലത്തെ സ്കൂള്‍ ജീവിതം..!അതില്‍ ആകെ ഒരു ഓട്ടോഗ്രാഫ്‌,
അതാവട്ടെ ഭര്‍ത്താവ്‌ ഗള്‍ഫില്‍നിന്നും അയച്ചുതന്നത്.
മനോഹരമായ ചട്ട കീറിപ്പോയെങ്കിലും സാധനം ഇപ്പോഴും എന്‍റെ കയ്യില്‍ സുരക്ഷിതം!!
അത് മാത്രമല്ല കുറെ കത്തുകളും.എല്ലാം ഇന്നും അന്നത്തെ ആ തകരപ്പെട്ടിയില്‍ നിദ്ര കൊള്ളുന്നുണ്ട്,
ഇതെഴുതിക്കഴിഞ്ഞു വേണം ഒക്കെ ഒന്ന് എടുത്തു നോക്കാന്‍..
ഒരു പോസ്റ്റ്‌ തരമായാല്‍ അതായല്ലോ...
ആ തകരപ്പെട്ടി ഇവിടെയുണ്ട്..കേട്ടോ.
http://enikkumblogo.blogspot.com/2010/10/blog-post.html

ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്

അന്നും ഇന്നും മാറ്റമൊക്കെ ഉണ്ട് ട്ടാ>>>>>>>>>>

മനോഹരം... ആ ഓര്‍മ്മകള്‍...

ഹൈസ്കൂളില്‍ പഠിക്കുംബോള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേറെ വേറെ ക്ലാസ്സുകളിലും വേറെ വേറെ ബ്ലോക്കുകളിലുമായി തരം തിരിച്ചിരുന്നു. അഹുകൊണ്ടുതന്നെ അധികം പെണ്‍കുട്ടികളുടെ എഴുത്ത് എന്റെ ഓട്ടോഗ്രാഫിലില്ല എന്ന് തന്നെ പറയാം. എങ്കിലും ഞാന്‍ ആരാധിക്കുന്ന ഒരു സുന്ദരിയുടെ കയ്യക്ഷരം എന്റെ ഓട്ടോഗ്രാഫില്‍ ഞാന്‍ നേടിയെടുത്തു. (സീക്രട്ട്)

പിന്നേ.. നമ്മുടെ മീറ്റിന്റെ കാര്യം... ഞാന്‍ ജൂണ്‍ 23 ന് നാട്ടിലെത്തും... ഇന്‍ഷാ അല്ലാഹ്.. കാണണം...

@ ശ്രീജിത്ത്‌ : ആദ്യ കമന്റ്‌ തന്നതിന് നന്ദി ( അത് ഗൂഗിള്‍ പ്രശ്നം കാരണം മുങ്ങിയതാ ) , ലീവില്‍ പോകുമ്പോള്‍ ആ പഴയ ഓട്ടോ ഗ്രാഫ് ഒന്ന് തിരഞ്ഞോളൂ ....

@മെയ്‌ ഫ്ലവര്‍ : പൊടി പിടിച്ച് കിടക്കുന്ന ഓര്‍മകളെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞല്ലോ ... മതി ..
@കാഴ്ചക്കാരന്‍ : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....

അഭി : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....
@മുല്ല : നന്ദി : മുടങ്ങാതെ വരുന്നതിനു ..കാലം മാറിയല്ലോ .. പ്രവാസികള്‍ മാറ്റങ്ങള്‍ അറിയാന്‍ വൈകുന്നു .
@ ശ്രീ : നന്ദി .. ടീച്ചറുടെ കൊച്ചു സന്തോഷങ്ങള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷങ്ങലല്ലേ !
@ ചെറുവാടി : നന്ദി ...

@ നൌശു : നന്ദി
@ശ്രീ : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....
@ജൌവൈരിയ സലാം :നന്ദി
@ അസീസ്‌ : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....
@നമൂസ് : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു - അതിലേറെ സന്തോഷം വിളിച്ചതിന് ....
@ഇസ്മില്‍ക : നന്ദി

@ റാണി : നന്ദി
@ബെന്ചാലി :നന്ദി
@ശഹിരലി : നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....
@യച്ചു : നന്ദി
@എക്സ് പ്രവാസിനി : നന്ദി ..തകരപ്പെട്ടി നേരത്തെ വായിച്ചിരുന്നു ..
@അജിത്‌ : നന്ദി
@അബ്ദുല്ലഹ് :നന്ദി ആദ്യമായി ഇവിടെ വിരുന്നു വന്നതിനു .. വീണ്ടും വരണേ.....
@ തിരിചിലന്‍ : നന്ദി

ഓട്ടോഗ്രാഫ് സൂക്ഷിച്ചില്ലെങ്കില്‍ ഞാനെന്താണ് സൂക്ഷിക്കുക
പത്തു വര്‍ഷം ഞാന്‍ പഠിച്ചത് ഒരൊറ്റ സ്കൂളിലായിരുന്നു..
അതുകൊണ്ട് തന്നെ എന്റെ ഓട്ടോഗ്രാഫിനു സൌഹാര്‍ദങ്ങളുടെ കനലില്‍ തീര്‍ത്ത ഭാഷയുണ്ട്..
ഡയമണ്ടോ സ്വര്‍ണമോ ഒന്നുമല്ല എന്റെ വിലപ്പെട്ട ശേഖരങ്ങള്‍..
ഓട്ടോഗ്രാഫ് ....ഓട്ടോഗ്രാഫ് ....ഓട്ടോഗ്രാഫ് ....

വട്ടപ്പോയിലെട്ടാ എനിക്കും ഒരു നന്ദി കിട്ടിയാല്‍ കൊള്ളായിരുന്നു
ഞാനിവിടെ ആദ്യമാണേയ്

ഞാനും ഇപ്പോഴാണ് എന്റെ ഓട്ടോഗ്രാഫ്നെ കുറിച്ചോര്‍ത്തത്... ഞാന്‍ പോയി തപ്പി നോക്കി .. ഉമ്മ പറഞ്ഞു വീട് മാറലിനിടക്ക് അതെവിടെയോ നഷ്ടപ്പെട്ടു എന്ന്.. എനിക്ക് വല്ലാത്ത വേദന തോന്നി... ശരിയായിരുന്നു.. അത് സൂക്ഷിച്ചു വെക്കെണ്ടാതായിരുന്നു....! :(

ന്റെ വട്ട പോയിലെ കെട്ടിലും മട്ടിലും ആണ് മാറ്റങ്ങള്‍ വരുത്താന്‍ കയിയുക അല്ലാതെ അകത്തുള്ളത് എനൂമ് ഒന്ന് തന്നെ ആല്ലേ എല്ലാ കാര്യത്തിലും

മനോഹരമായ ഒരു പോസ്റ്റ്

എന്തായാലും ഓട്ടോഗ്രാഫ് ചിതലരിച്ച ഓര്‍മകളെ പതിനാറു വര്‍ഷം പിറകോട്ടു കൊണ്ടുപോയി. സംഗതി പൊടിപൂരം സൂപര്‍.

ഇനിയും എഴുതുക. നല്ല ഭാവി നേരുന്നു.

മനസ്സിന്‍ പറഞ്ഞറിയിയ്ക്കാന്‍ വയ്യാത്ത സന്തോഷം നല്‍കി..അഭിനന്ദനങ്ങള്‍.

മകളുടെ ഓട്ടോഗ്രാഫിലെ "പടിച്ചാലും" എന്ന വാക്കു നോക്കുക. "പഠിച്ചാലും" എന്നല്ലേ ശരി!? ഇപ്പോഴത്തെ കുട്ടികള്‍ മറ്റെന്തിലൊക്കെ മികവു കാട്ടിയാലും മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിച്ചിട്ടില്ല എന്നുള്ളത് ഖേദകരമാണ്.

പഴയ ഓർമ്മകൾ പൊടി തട്ടിയെടുക്കാൻ എനിക്കിന്ന് എന്റെ ഓട്ടോ ഗ്രാഫ് ഇല്ല..ജീവിത യാത്രയിൽ അതെവിടെയോ നഷ്ടമായി..ഒരു പക്ഷെ എന്റെ വാക്കുകൾ എന്റെ സഹപാഠികളുടെ ആരെടെയെങ്കിലും ഓട്ടോ ഗ്രാഫിൽ ഉണ്ടായിരിക്കാം..

ആ നല്ല കാലം വീണ്ടും ഓർമ്മയിൽ എത്തിച്ചതിൽ നന്ദി..