May 05, 2011

പാത്തുവിന്റെ ഒരു ദിവസം ..............

എത്ര നേരമായി ഞാന്‍ ഈ ഇരിപ്പ് തുടങ്ങിയിട്ട്  എന്ന് എനിക്ക് തന്നെ അറിയില്ല .........
എന്റെ ഒഴിവു കാലം ഇവിടെ തുടങ്ങുകയായി ... അലാറം കേട്ട് ഉണരാത്ത പ്രഭാതം .. ഷെഡ്യൂള്‍ ചെയ്യാത്ത ദിവസങ്ങള്‍ .ഫയരിഗും , ടെന്ഷേനും ഇല്ലാത്ത ദിന രാത്രങ്ങള്‍......
അത്രയ്ക്ക്  സന്തോഷം മനസ്സില്‍ .. അല്ലേലും ഒരു പ്രവാസിക്ക് ഒഴിവുകാലം മനസ്സില്‍ തട്ടുന്നതാവണം, കാരണം അടുത്ത ലീവ് വരെ ഓമനിക്കാനും ഓര്മ വെക്കാനും ഒത്തിരി ശേഷിപ്പുകള്‍ വേണം ..

ഇന്നലെ പയ്ത  മഴ മനസ്സും മണ്ണും തണുപ്പിച്ചു .......... അല്ലേലും മഴ എന്നും എനിക്കൊരു ഹരമായിരുന്നു .. മഴയത്ത് കുടയില്ലാതെ നനഞ്ഞു ധാരാളം നന്നിട്ടുണ്ട് ഞാന്‍ .. പ്രവാസി ആയതിനു ശേഷം  മഴ ഒരോര്‍മ്മയായി ..
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് പ്രവാസി കുട്ടികളെക്കുറിച്ച് ..നമ്മുടെ പോലൊരു ബാല്യം കിട്ടാത്തവര്‍  കൂട്ട് കുടുംബത്തിന്റെ കൂടിച്ചേരല്‍ അറിയാത്തവര്‍ .. അങ്ങിനെ നഷ്ടങ്ങള്‍ പലതും ...
അതുകൊണ്ടാവണം പോരുന്നതിന്റെ  തലേന്നു മക്കളോട് ചോദിച്ചു .. നാട്ടില്‍ പോയിട്ട് എന്താ പരിപാടി.മൂത്തവര്‍ക്ക്  രണ്ടു പേര്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു .. കാരണം അവര്‍ക്കെല്ലാം വ്യക്തമായി  അറിയാമായിരുന്നു  .. എന്നാല്‍ എന്റെ മൂന്നു വയസ്സുകാരി "പാത്തു'   നാടിനെക്കുറിച്ചുള്ള അവളുടെ ചെറിയ ഓര്മ പുതുക്കി എനിക്കും അവള്‍ക്കും മാത്രം അറിയുന്ന ഭാഷയില്‍ ചിലതൊക്കെ എന്നോട് പറഞ്ഞു ..
അവളെ ഞാന്‍ പരിചയപ്പെടുത്താം ....
             
താര പരിചയം

പേര് : ഹന ഫാത്തിമ
വയസ്സ് : മുന്നേ കാല്‍
വിളിപ്പേര്   : പാത്തു
ഇഷ്ട ഭക്ഷണം : ചോക്ലേറ്റ് 
ഇഷ്ട വിനോദം : പാട്ടു കേള്‍ക്കല്‍ , പാട്ടു പാടല്‍ .. ( ഈ കലാപരിപാടി കൊണ്ട് എനിക്ക് നഷ്ടം മൂന്നു കൊല്ലം കൊണ്ട് മൂന്നു മൊബയില്‍ )
അകെ നാട്ടില്‍ നിന്നത് : പ്രസവിച്ച അന്ന് മുതല്‍ മൂന്നു മാസം , പിന്നെ ലാസ്റ്റ് വെകശേന്‍ 12  ദിവസം.

നോക്ക് .. ഇവള്‍ രാവിലെ മുതല്‍ എന്റെ പിറകെയാണ് .. രാവിലെ എണീറ്റ ഉടനെ ഒരു ചോദ്യം..എന്താ ഇവിടെ ഒച്ചപ്പാട് .. ??? റോഡില്‍ കൂടെ പോകുന്ന വാഹങ്ങളുടെ ഒച്ചപ്പാടും , രാവിലെ പക്ഷികളുടെ കള കള നാദവും , കോഴികുവലും എല്ലാം അവള്‍ക്കു പുത്തന്‍ അനുഭവം ..
എണീറ ഉടനെ അവള്‍ കണ്ടു പിടിച്ചതെന്താണെന്നു നോക്കു.... എന്റെം സ്വന്തം മാവില്‍ പിറന്ന മാങ്ങ.
നമുക്ക് ഒരു പക്ഷെ ഉപകരിക്കില്ലെങ്ങിലും നമ്മുടെ വരും തലമുറയ്ക്ക്  ഉപകാരപ്പെടുന്ന മരം നടല്‍ എന്നോ നമ്മില്‍ നിന്നകന്നു പോയി . പ്രവാസത്തിന്റെ  തുടക്ക കാലത്തില്‍ എപ്പോഴോ നട്ട ഈ മാവു ഇന്ന് എന്റെ മക്കള്‍ക്ക്‌മുന്നില് കായ്ച്ചുനില്‍ക്കുന്നത്  കാണുമ്പോള്‍ മന്സ്സിറെ കോണില്‍ എവിടെയോ പറഞ്ഞറിയിക്കാന്‍  കഴിയാത്ത അത്ര സന്തോഷം.മക്കള്‍ തോട്ടികെട്ടി മാങ്ങാ പറിച്ചു ഉപ്പും കൂട്ടി തിന്നുന്നത് കാണുമ്പോള്‍ മുപ്പതു വര്ഷം പിറകോട്ടു പോകുന്നു ... അതുപോലെ എന്റെ ചാമ്പ  , പപ്പായ, ചെമ്പരുത്തി  എല്ലാം കായ്ച്ചും പൂത്തും നിലക്കുന്നതു കാണുമ്പോള്‍ മനസ്സില്‍  സന്തോഷത്തിന്റെ പെരുമഴ....മക്കള്‍ ഇതൊക്കെ അസ്വതിക്കുകയാണ് .. പ്രകൃതിയും നമ്മളും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു ഞാന്‍ പലപ്പോഴും മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു ....


ഇതാ പാത്തു വീണ്ടും എത്തി ...

ഹോ .. ജിദ്ദയിലെ ആകാശവും ഇവിടുത്തെ ആകാശവും എത്ര വ്യത്യാസം !

മാങ്ങയും ചാമ്പയും തിന്നു വയര്‍ നിറഞ്ഞു ... ഇനി അല്പം വെള്ളം കുടിക്കാം ...

ഞാനിപ്പോം വരാം .....................
ഇതാണ് കുളി ......... ക്ലോറിന്‍ കലര്‍ന്ന വെള്ളമില്ലാതെ ഓപ്പണ്‍ എയര്‍ ..........
കിണര്‍  വെള്ളത്തിന്റെ മാസ്മരിക തണുപ്പ് ...
അല്ലേലും ഈ പ്രായത്തിലല്ലേ   ഇതൊക്കെ നടക്കൂ ............

അവളുറങ്ങി ............ സംഭവ ബഹുലമായ ഒരു ദിവസം അവള്‍ക്കു സമ്മാനിച്ചത്‌ ഒത്തിരി അനുഭവങ്ങളും അറിവുകളും ..അവ ഓരോന്നും അവള്‍ക്കു ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു ഞാനും കിടക്കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ മനസ്സിനെ അലട്ടുന്നത് മറ്റൊന്നായിരുന്നു .. ജൂണ്‍ മാസത്തില്‍ എന്റെ ലീവ് തീര്‍ന്നു ഞാന്‍ മടങ്ങുമ്പോള്‍ എന്റെ കൂടെ അവള്‍ വരില്ല എന്ന് അവള്‍ക്കറിയില്ലല്ലോ…..! അതറിയുമ്പോള്‍ അവള്‍ എത്രമാത്രം വേദനിക്കും ?
പ്രവാസത്തിന്റെ മറ്റൊരു മുഖം ഇവിടെ തുടങ്ങുന്നു… 

........... 





 

26 comments:

പാത്തുവിന് നമ്മുടെ നാട് ഒരുപാട് ഇഷ്ടമായിട്ടുണ്ടാകും. എല്ലാം പുതിയ കാഴ്ചകളും, പുത്തന്‍ അനുഭവങ്ങളും. നാട്ടുകാഴ്ച്ചകള്‍ ഗൃഹാതുരതയോടെ അവതരിപ്പിച്ചു. നാട്ടില്‍ നില്‍ക്കുന്ന പാത്തുവിനേക്കാള്‍ വേദന ജബ്ബാര്‍ ഭായിക്കായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ വേണ്ട എന്താണ് നമ്മുടെ നാട്ടില്‍ ഇല്ലാത്തത്? അവര്‍ ഇഷ്ടപ്പെടുന്ന എന്താണ് ഗള്‍ഫില്‍ ഉള്ളത്? ഫ്ലാറ്റുകളിലെ അടച്ചിട്ട മുറികളില്‍ വീര്‍പ്പുമുട്ടുന്ന കുഞ്ഞുങ്ങളുടെ മനസ്സിനും, ശരീരത്തിനും നവോന്മേഷമേകുന്ന, വാനമ്പാടികളെ പോലെ അവര്‍ക്ക്‌ പറന്നുല്ലസിക്കാന്‍ കഴിയുന്ന ഇടം തന്നെയാകും അവര്‍ക്ക്‌ പ്രിയങ്കരമായിട്ടുള്ളത് എന്ന് തോന്നുന്നു... മനോഹരമായ ഒരു അവധിക്കാലം ആശംസിക്കുന്നു...

ജബ്ബാര്‍ക്കാ..ഒരു പാട് നന്ദി ..ഇത് വായിച്ചു തീരുമ്പോഴേക്കും ഗൃഹാതുരത്വം വരുന്നതോടൊപ്പം ഒരു നെടുവീര്‍പ്പെടലും എനിക്കു അനുഭവിക്കാന്‍ കഴിയുന്നു.ഇപ്പോഴത്തെ കുട്ടികള്‍ക്ക് മണ്ണില്‍ കളിച്ചു വളരാന്‍ കഴിയുന്നില്ല എന്നത് ഒരു നഗ്ന സത്യം തന്നെ .കേരള സിലബസല്ലല്ലോ ഇപ്പോള്‍..'സീബീയെസീ'അല്ലേ ...

പാത്തുവിന്റെ കാഴ്ചകളും ചിന്തകളും രസകരമായിരിക്കുന്നു..

ജബ്ബര്‍ക്ക ..പാത്തുവിനെ കാണാന്‍ ഞാന്‍ വരുന്നു ..സ്ഥലം പറയൂ ..അല്ലെങ്കില്‍ എന്‍റെ നമ്പരില്‍ വിളിക്കൂ ....ഇന്ന് തന്നെ ..9746346034..പാത്തുവിനു ഫ്രെണ്ട്സ് ഒന്നും കിട്ടിയില്ലേ ??

പാത്തൂന്‍റെ വിശേഷങ്ങള്‍ ഇഷ്ടായി.... അതെന്താ പാത്തൂനെ കൊണ്ട് പോകാത്തെ?

ഇനി പാത്തുവിനേക്കുറിച്ച് എന്നോട് എന്തെങ്കിലും പറയുകയാണേങ്കിൽ 'ഇഷ്ട ഭക്ഷണം : ചോക്ലേറ്റ്' എന്നത് നിർബന്ധമായും തിരുത്തിയിരിക്കണം. വളരുന്ന പെൺകുട്ടികളിൽ ചോക്കളേറ്റ്, കോഴിയിറച്ചി തുടങ്ങിയവ ഉണ്ടാക്കുന്ന മാരക പ്രത്യാഘാതങ്ങളേക്കുറിച്ച് നെറ്റിലൊന്ന് പരതിനോക്കൂ...

ഇഷ്ടായി മണ്ണിന്‍റെ മണമുള്ള കുറിപ്പ്. ഒപ്പം പാത്തുവിനെയും.
അവധികാലം ആഘോഷമാവട്ടെ.

അതെന്താ പാത്തൂനെ കൊണ്ട് പോകാത്തെ?

പാത്തുവിൽ ഞാൻ എന്നെ തന്നെ കണ്ടു...സ്വപ്നങ്ങളിലെ നാടിന് ഭംഗി കൂടുതലാണ്...നന്നായി എഴുതി....പാത്തുക്കുട്ടിയോട് അന്വേഷണം പറയുമല്ലോ?

ഇഷ്ടായി...

ജബ്ബാർക്കാ....
പാത്തൂന് നാട് നന്നായി ബോധിച്ചിരിക്കുന്നെന്ന് ആ നടപ്പിലും നോട്ടത്തിലുമറിയാം...
എന്റെ പാത്തു എന്നെ കാത്തിരിക്കുകയാണ്...
കായ്ച് നിൽക്കുന്ന മാവും കിണറുമെല്ലാം നാട്ടിനെ ഒന്നുകൂടി കൊതിപ്പിച്ചു....
ഇനി എന്തായാലും നാട്ടിലെത്തിയിട്ട് കാണാം

നാട് നാട് നാട് , അതു എപ്പോഴും മാടി വിളിക്കുന്നു.

ഇതൊരു പാത്തുവില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഗതി അല്ല
ഏതായാലും വട്ടപോയില്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു

പാത്തൂന്‍റെ കള്ളയുറക്കം കണ്ടു ചിരിപൊട്ടി.
എന്നാലും പാത്തൂനെ ഇട്ടിട്ടു പോകുന്നത് സങ്കടം തന്നെ.
നന്നായെഴുതി,ആശംസകള്‍..

പാത്തുവിനെ കാണാതെ കണ്ടു.പോസ്റ്റ് വളരെ നന്നായി.പാത്തുവിനും
അവളുടെ പ്രിയപ്പെട്ട ഉപ്പക്കും കുടുംബത്തിനും നല്ലൊരു അവധിക്കാലം
ആശംസിക്കുന്നു..

പാത്തു ഡാര്‍ലിംഗ്

ഹൃദ്യമായ കുറിപ്പ്.
കുഞ്ഞിപ്പാത്തുമ്മയുടെ
കൌതുകങ്ങളിലേക്ക് നാടിന്റെ
സ്നേഹവും നന്‍മയും ഒഴുകട്ടെ.

വ്യത്യസ്തം -രസകരം - സുഖകരം
പാത്തുവിന്റെ ഉറക്കം പ്രശംസനീയം

പാത്തു ഇന്നൊരു celebrity ആയിരിക്കുന്നു ഇതിലൂടെ. തിരിച്ചു കിട്ടുന്ന ബാല്യം ആസ്വദിക്കുന്നതിലൂടെ.. ഇഷ്ടായീട്ടോ പാത്തുകുട്ടിയെ ഓൾടെ വികൃതിയും..

കുഞ്ഞു പാത്തുവിനു ആശംസകള്‍.നാടിന്‍റെ നിറവും ഗന്ധവും പാത്തുവിനു പ്രീയപ്പെട്ടതാവും. .....സസ്നേഹം

നല്ല പോസ്റ്റ്‌.......

പാത്തൂന്റെ പോസ്റ്റ് ഇഷ്ടായി... കിണറും കിണറ്റിലെ വെള്ളവും കുളിയും...നോസ്റ്റാൾജ്യാ‍ാ‍ാ

ജബ്ബാർക്കാ... ഒത്താൽ വരും ..വട്ടപ്പൊയിൽ വെച്ച് മീറ്റ് ചെയ്യാം...

pathuttyk sukhalle?..
pravasathinte karyam kashtam thanne.. kudumbam gulfil anenkil makkalk ingane palathum nashtamavunnu... avar natilanenkil namukku ellam nashtamakunnu....

കുഞ്ഞിപ്പാത്തൂന്റെ ഉറക്കം കൊള്ളാം.