April 14, 2011

യാത്ര ...

അന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരുന്നു...
വൈകിട്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങണം...
നാളെ  നാട്ടില്‍ പോവുകയാണ് . എല്ലാ നാട്ടില്‍ പോക്കും  ഇങ്ങിനെ ഒക്കെ തന്നെ ...  അവസാനം ഭയങ്കര തത്രപാടാ ...
ഒന്നിനും സമയം തികയില്ല .... പലതും  ആലോചിച്ചു കൊണ്ട് ഞാന്‍  ബസ്സില്‍ കയറി .. ജിദ്ദയില്‍ ഒരു ശരാശരി പ്രവാസിയുടെ ഏക ആശ്രയമാണ് "അലാ ജെന്പു"എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിനി ബസ്സുകള്‍  
നല്ല തിരക്കുണ്ട്‌.. എങ്കിലും പിന്‍ വശത്ത്  സീറ്റ് കിട്ടി ..ഇനി അര മണിക്കൂര്‍ ഇരിക്കണം .. എന്നാലെ  
ഞാന്‍ പോകുന്ന സ്ഥലം  എത്തുകയുള്ളൂ
ഞാന്‍ ബസ്സില്‍ ആകെ ഒന്ന് നോക്കി .. ധാരാളം യാത്രക്കാരുണ്ട് .. എല്ലാം തന്നെ പോലെ പ്രവാസികള്‍ . വീണ്ടും   ചിന്തയില്‍ മുഴുകി .. നാളെ കഴിഞ്ഞു മറ്റന്നാള്‍ നാട്ടിലെത്തും .. മൂന്നു വര്‍ഷമായി വന്നിട്ട് .. ഈ  പ്രാവശ്യമാണ്  ഇത്ര  വൈകിയത് ..  മൂത്ത മോളുടെ
കല്യാണം കഴിഞ്ഞപ്പോള്‍ നടുവൊടിഞ്ഞു .. എല്ലാ ഭാരങ്ങളും തനിക്കു സ്വന്തം പത്തു വര്‍ഷമായി ഈ മരുഭൂമിയ്ല്‍ എത്തിയിട്ട് .. എല്ലാം ഒന്നില്‍ നിന്ന് ഒന്നിലേക്കുള്ള യാത്രയായിരുന്നു.. വീടുപണി , മകന്റെ പഠനം , സഹോദരിയുടെ കല്യാണം .. എപ്പോള്‍ മകളുടെ കല്യാണം .. എന്നാണാവോ ഈ പ്രവാസം ഒന്നവസാനിപ്പിക്കാന്‍ പറ്റുക?..


"ഹല്ലോ ... ഹല്ലോ.. ഇത് കൊയയാ ........ കേള്‍ക്കുന്നുണ്ടോ.തൊട്ടു മുന്‍പിലെ സീറ്റില്‍ നിന്നുമുള്ള ഈ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് .. പ്രവാസി  മലയാളിക്ക് പൊറാട്ടയും ഫോണും ഏറ്റവും പ്രിയം എന്ന് പറയാറ് എന്റെ റൂമിലെ ഡ്രൈവര്‍ ബാപ്പു .. അപ്പോഴാണ്
 തൊട്ടു മുന്‍പിലെ മലയാളിയെ ഞാന്‍ ശ്രദ്ധിക്കുന്നത് .. ഒരു മട്ത്യവയസ്കന്‍ .. അത്യാവശ്യം  ഉറക്കെയാണ്  
സംസാരം .. നെറ്റ് ഫോണ്‍ ആയിരിക്കും എന്ന്
ഊഹിച്ചു .. കാലത്തിന്റെ പോക്കേ .... എത്രപെട്ടെന്നാ കോഇന്‍ ഫോണില്‍ നിന്ന് നെറ്റ് ഫോണിലേക്ക് മാറിയത് ...'' “”…പിന്നെ ഞാന്‍ ഇന്ന് പൈസ അയ്യക്കുന്നുണ്ട് .. അതിനു വേണ്ടി പോകുകയാ ... ഒന്ന് അയക്കുന്നുണ്ട് .. ആ കുട്ടികള്‍ അവിടെ കൊണ്ടെന്നു തരും നീ അവിടെ വേണം ..
അയാള്‍ സംസാരം തുടരുകയാണ് ..അയാള്‍ പറയുന്നത് ബസ്സ്‌ മുഴുവനും കേള്‍ക്കാം .. കല്യാണക്കാര്യമാണ്‌
തന്നെപോലെ മകളെ പറഞ്ഞയക്കാന്‍ പാട് പെടുന്ന ഒരു പിതാവ് ... ഇതിനിടയില്‍ രണ്ടു പേര്‍ ഇറങ്ങി .എന്റെ സീറ്റിലുള്ള
ഒരു പാകിസ്ഥാനിയും .മുന്‍പിലെ നമ്മുടെ മലയാളിയ്ടെ സീറ്റിലുള്ള സുദാനിയും .. പകരം രണ്ടു പേര്‍ കയറി .. ഒരു ആഫ്രികന്‍ വംശജനും ഒരു ബംഗാളിയും .. ബംഗാളി എന്റെ സീറ്റിലും ആഫ്രികന്‍ നമ്മുടെ മലയാളിയുടെ സീറ്റിലും സ്ഥാനം പിടിച്ചു റോഡില്‍ നല്ല തിരക്കാ… ഞാന്‍ ഒന്ന് കൂടി എനിക്ക്
വങ്ങേണ്ട സാധങ്ങള്‍ മനസ്സില്‍ കൂട്ടാന്‍ തുടങ്ങി ...  
.എല്ലാം വാങ്ങിയാലും ഒന്നും വാങ്ങിയില്ലേലും
 പരാതി തീരില്ല.. ,റോഡില്‍ നല്ല തിരക്കാ, ബസ്സിലും.
 ഞാന്‍ അറിയാതെ എന്റെ  പോക്കറ്റ് തപ്പി ! ..
"….ആ എല്ലാം ഭംഗിയായി നടക്കട്ടെ.. പൈസ കിട്ടിയാല്‍  വിളിക്കണം ... ഞാന്‍ ബസ്സിലാ .. പിന്നെ വിളിക്കാം .." നമ്മുടെ മുന്‍പിലെ കക്ഷി  ഫോണ്‍ വിളി അവസാനിപ്പിച്ചു
ഇതിനിടയില്‍ ബസ്സില്‍ ആരോക്കയോ കയറുകയും ഇണങ്ങുകയും ചെയ്തു ..
അങ്ങിനെ എനിക്കിറങ്ങേണ്ട സ്ഥലം എത്തി ..
.ഞാന്‍ ഇറങ്ങാന്‍ വേണ്ടി എണീറ്റപ്പോള്‍ നമ്മുടെ ഫോണ്‍ വിളിക്കാരനും എണീറ്റു..  ബസു നിന്നു.
.എന്റെ മുന്‍പേ ഇറങ്ങിയ  അയാള്‍ വേവലാതിയോടെ
തന്റെ പോക്കെറ്റ്‌ തപ്പുന്നത് കണ്ടു ഞാന്‍
ചോദിച്ചു ,… എന്തെ ?  
എന്റെ പേര്‍സ് കാണുന്നില്ല , എന്റെ ഇഖ്‌അമ , പണം ... എന്റെ റബ്ബേ ഇനി ഞാന്‍ എന്ത് ചെയ്യും.. .. ?
സഹധാപത്തോടെയും  അതിലേറെ സങ്കടത്തോടെയും  
 അയ്യാളെ ആശ്യസിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍
ഞങ്ങള്‍ക്ക് മുന്‍പില്‍ എവിടെയോ ഇറങ്ങിയആഫ്രികക്കാരന്റെ മുഖം   മായാതെ കിടന്നിരുന്നു  …..
..


28 comments:

സഹതാപമല്ല...കലിയാണ് വരുന്നത്... മിക്കയിടത്തും കാണാം ഇങ്ങനെ പരിസരബോധമില്ലാതെ കയ്യിലിരിക്കുന്ന കാശിന്റെയും മറ്റും കാര്യം ഫോണിലൂടെ ഉറക്കെ വിളിച്ചു പറയുന്നവരെ.. ആക്രമിച്ചു കൊണ്ടുപോവുകയാണെങ്കില്‍ മനസിലാക്കാം..ഇത് അശ്രദ്ധമൂലം തന്നെ........

ലേബല്‍ കഥ. പക്ഷേ ഇത് വായിച്ചിട്ട് അനുഭവം എഴുതിയപോലെ തോന്നി. കഥയിലുമെത്തിയില്ല, അനുഭവത്തിലും എത്തിയില്ല. കുറച്ചുകൂടെ നന്നാക്കാമായിരുന്നു. തുടക്കം നന്നായിരുന്നു. എന്തോ ഒരു തിടുക്കം കാണിച്ചപോലെ തോന്നി...

ആശംസകള്‍...

എനിക്ക് സന്തോഷമായി...പോക്കറ്റടിക്കാര്‍ അവിടെയും ഉണ്ടല്ലോ? ഞാന്‍ വിചാരിച്ചത് നമ്മുടെ ബസ്സില്‍ മാത്രമേ പോക്കറ്റടിക്കാര്‍ ഉണ്ടാകൂ എന്ന്.ഇതൊരു ആഗോള പ്രതിഭാസമാണല്ലേ?

:-(
എന്താ ഇപ്പൊ പറയുക.

ayyo aa paavatthinte kure naalattghe adhwanam poyi sshe...aa kallane pidikittiyo?

എനിക്കിക്കനെയാ സംശയം.. എണ്ണിപ്പറക്കല്‍ കാണുമ്പോള്‍ ചുമ്മാ ഒരു.. ഒരു.. :) പാവത്തിന്റെ കണ്ണില്‍ ഇരുട്ട് കേറിക്കാണും.. :(

അനുഭവം പോലൊരു കഥ.
നന്നായി .

ഇതൊരു കഥയായി മാത്രം കാണാന്‍ സാധിക്കുന്നില്ല. ഗള്‍ഫിലെ ഒരു സാധാരണ കേള്‍ക്കുന്ന ഒരു സംഭവം .
അത് കൊണ്ടു ഞാനിതിന്റെ ലബെല്‍ സംഭവ കഥ എന്ന് മാറ്റുന്നു.

സാധാരണക്കാരായ പ്രവാസി മലയാളികളുടെ ജീവിതം രണ്ടു കഥാപാത്രങ്ങളിലൂടെ(രണ്ടു കഥാപാത്രങ്ങള്‍ക്കും ഒരേ മുഖം)അങ്ങ് ഭംഗിയായി പറഞ്ഞു.'ഞങ്ങള്‍ക്ക് മുന്‍പില്‍ എവിടെയോ ഇറങ്ങിയ ആ ആഫ്രികക്കാരന്റെ മുഖം മായാതെ കിടന്നിരുന്നു'എന്നു പറഞ്ഞു കഥയവസാനിപ്പിച്ച ആ ശൈലിയും നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

ജീവിതയാത്ര...ഓരോരോ മുഖങ്ങള്‍...ഓരോരോ സംഭവങ്ങള്‍..

ജീവനുള്ള പടത്തിനൊപ്പം ജീവിതയാത്രയില്‍ നിന്ന് അല്പവും...
നന്നായി..:)

ശ്രദ്ധക്കുറവ് ന്നേ ,,ഞാന്‍ പറയൂ..

നന്നായെഴുതി.അനുഭവമായാലും കഥയായാലും.

i like first paragraphs, i think almost correct for all pravasi

ജീവിതമാകുന്ന യാത്രയിൽ പലയിടങ്ങളിൽ വെച്ച് പലപ്പോഴായി കേട്ടു മറന്ന കാര്യങ്ങൾ .. വായിച്ചപ്പോൾ സങ്കടമായി... പാവം പ്രവാസി അവനൊരു പ്രയാസി...അനുഭവം പോലൊരു കഥ എഴുത്ത് നന്നായി എന്നിരുന്നാലും,ഇനിയും നന്നാക്കാമായിരുന്നു..

@ഹാഷിക്ക്: പലപ്പോഴുംഅശ്രദ്ധമൂലം തന്നെ ............ നന്ദി
@ഷബീര്‍ (തിരിച്ചിലാന്‍) : അനുഭവ കഥ എന്ന് പറയാം ... നന്ദി
@ രജി: നന്ദി
@manojettan : നന്ദി

@ ആചാര്യന്‍ : നന്ദി .. കള്ളനെ എവിടെ കിട്ടാന്‍ .......?
@ ജെഫു : അയ്യോ ....... ഞാനല്ലേ ..........
@ചെറുവാടി .. നന്ദി
@ചെറുവാടി .. നന്ദി
@ismail kakka : valare നന്ദി .. ee thirakkilum ivide vannathinu

അയ്യോ..എന്ത് ചെയ്യാന്‍?

പ്രേം കുമാര്‍ ,അജിത്‌ , ഇസ് ഹക് ,എക്സ് പ്രവാസിനി,കുന്നെക്കാടന്‍ , ഉമ്മു അമ്മാര്‍,
mayflowers ,എല്ലാവര്ക്കും നന്ദി ..........

വളരെ കഷ്ടപ്പെട്ടുണ്ടാക്കിയതാണെങ്കിലും നാട്ടിലേക്കയക്കുമ്പോൾ ഏതൊരു പ്രവാസിയുടേയും മനസ്സിൽ സന്തോഷമുണ്ടാകും. അത് മകളുടെ വിവാഹത്തിനാണെങ്കിൽ പറയുകേം വേണ്ട. അതു നഷ്ടപ്പെട്ടപ്പോഴുള്ള ആ മനുഷ്യന്റെ മനോനില ഊഹിക്കാവുന്നതേയൊള്ളൂ. ഇതിനെ ഒരു കതയായിമാത്രം കണ്ടാൽ പോര. ഒത്തിരി സംഭവങ്ങൾ നാം കാണുന്നു. മതിയായ ശ്രദ്ധ ഇല്ലാത്തതിന്റെ പേരിലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. പിടിച്ചുപറിയും ചില സ്ഥലങ്ങളിൽ കുറവല്ല....

അനുഭവകഥയുടെ’വട്ട്’ഭാഷ ഇത്തവണയും മോശമായില്ല.
ഭാവുകങ്ങള്‍!

ഒട്ടുമിക്ക പ്രവാസികളുടെയും അനുഭവം , മകളെ കെട്ടിക്കാനുള്ള ഉപ്പയുടെ കഷ്ട്ടപാട് നേരിട്ട് കണ്ടിട്ടുണ്ട്,

ലേബലില്‍ കഥ എന്നാണെങ്കിലും
ഇത് എല്ലായിടത്തും നടക്കുന്ന സംഭവം.

നന്നായി പറഞ്ഞു...

നീണ്ടകാലം കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് , ഒട്ടും കഷ്ട്ടപ്പെടാതെ നിമിഷനേരം കൊണ്ട് കള്ളൻ പോക്കറ്റിലാക്കുന്നു. ഇത് കാശ് സൂക്ഷിക്കുന്നവന്റെ ശ്രദ്ധക്കുറവോ, അതോ കള്ളന്റെ ക്രൂരതയോ ?

ബസ്സില്‍ പരിസരം അറിയാതെ ഫോണ്‍ ചെയ്യുമ്പോള്‍ നാം നമ്മെ തന്നെ മറക്കുന്നു.

@ കുഞ്ഞി , @ സ്നേഹതീരം , : നന്ദി -
-------------------------------------
@ അനീസ , റിയാസ്ക , സിദ്ധീക്ക് ക ,
അരീകോടന്‍ മാഷ് : ആദ്യമായി എവിടെ വന്നതിനു നന്ദി അറിയുക്കുന്നു ..
വീണ്ടും വരിക ...

കണ്ണ് തെറ്റിയാല്‍ അണ്ടിയടിചോണ്ട് പോകുന്നവര്‍ക്കിടയില്‍ ശ്രദ്ധ ഇപ്പോഴും വേണം. നന്നായിരിക്കുന്നു. ഒരു താകീത് കൂടിയാണീ എഴുത്ത്

ഇത് വായിച്ചപ്പോള്‍ മുന്‍പ്..ഷാര..ശാരിയില്‍...നിന്നും ശരഫിയ്യയിലേക്കുള്ള..അലജ..ന്‍" യാത്ര...യ്ക്കിടെ..എന്റെ നഷ്ട്ടപ്പെട്ട പേഴ്സും...
അതില്‍ ആകെ..ക്കൂടി ഉണ്ടായിരുന്ന പന്ത്രണ്ടു...റിയാലും,ഓര്‍മ്മയിലെത്തി....ഒപ്പം ഷാര ഫലസ്തീനിലിറങ്ങിയ....കാപ്പിരിയെയും...........

This comment has been removed by the author.