April 05, 2011

ഒരു ഉള്ളിക്കഥ ............

വ്യാഴം , പതിവ് പോലെ ഹാഫ് ഡേ അവധി ആഘോഷിച്ചു കൊണ്ട് എന്റെ സ്വന്തം "തോഷിബയുടെ" മുന്പില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോഴാ ശ്രീമതിയുടെ പിന്നില്‍ നിന്നുള്ള വിളി. "ദേ.. ഇങ്ങട്ട്  നോക്കിക്കേ ,,,... ഉള്ളിക്ക് കിലോക്ക് ഒരു റിയാല്‍!!!.. ഇതാ പുതിയ ബ്രോശേര്‍!!! ". ദിവസവും രാവിലെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നാല്‍ ജിദ്ദയിലെ എല്ലാ ഹൈപേര്‍ , സൂപ്പര്‍ ,മിനി മാര്‍കെറ്റ്കളുടെ മള്‍ട്ടി കളര്‍ ബ്രോശേര്‍ കണി കാണുന്ന എനിക്ക് അത് പുതിയ അറിവല്ലാത്തതിനാല്‍  കേള്‍ക്കാത്ത മാതിരി ഇരുന്നു ...എന്തോ അല്‍പ നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല .. അല്പം കഴിഞ്ഞു  അടുക്കളയില്‍നിന്നും വീണ്ടും കേട്ടു വിളി . "ദേ മനുഷ്യാ . നല്ലൊരു വ്യാഴം ദിവസമായിട്ടു ആ കുന്തത്തിന്റെ മുന്നിലിരുന്നു "വട്ടു" പിടിക്കാതെ ആ കുട്ടികളെ കൂട്ടി പുറത്തിറങ്ങാന്‍ നോക്കി".
" നമുക്ക് സൂപ്പര്‍ മാര്‍കെറ്റില്‍  പോയി ഓഫറുള്ള ഉള്ളി വാങ്ങുകയും ചെയ്യാം "


അപ്പോഴാണ് ഓര്‍ത്തത്‌ ശരിയാ .. പരീക്ഷ കാരണം രണ്ടു ആഴ്ച എവിടേക്കും ഇറങ്ങിയിട്ടില്ല .ചെറിയ മോളും ശ്രീമതിയും ഈ"സെന്‍ട്രല്‍ ജയിലില്‍" തന്നെയാണല്ലോ എന്ന് !! "ഉള്ളിയെങ്ങില്‍ ഉള്ളി " ശരി മാര്‍കെറ്റില്‍ പോകാം .. സമ്മതിച്ചു ..  അങ്ങിനെ  അന്നത്തെ ദിവസം ഉള്ളി വാങ്ങല്‍ പര്ച്ചസിംഗ് സുപെര്‍മര്‍ക്ടില്‍ തന്നെ ആക്കാന്‍ തീരുമാനിച്ചു .സാധാരണ ശരഫിയ പോയി വില അല്പം കൂടിയാലും നാടന്‍ പച്ചക്കറിയും , അരി, പൊടി, മസാല
സാധനങ്ങള്‍ എന്നിവയും അല്പം  അല്പം മീനും വാങ്ങി വന്നാല്‍ ഒരഴ്ച്ചക്കായി.. പിന്നെ പുറം ലോകം കാണല്‍ അടുത്ത പര്ച്ചസിങ്ങിലാ!! 

ഇന്നിപ്പം അല്പം ഉള്ളി വാങ്ങി ആ സങ്കടം തീര്‍ക്കാം ... പുറത്ത് ഇറങ്ങലും ഉള്ളി വാങ്ങലും.!! ഒരു കല്യാണത്തിന് പോകുന്ന ഒരുക്കത്തോടെ
നമ്മുടെ പെണ്‍പട ( ഞാനുല്പെടെ 5 അംഗ ഗ്രൂപ്പില്‍ 4 ഉം പെണ്ണാ!  ) ഒരുങ്ങുകയാണ് ..  "ഉള്ളിയെങ്ങില്‍ ഉള്ളി ..ഒന്ന് പുറത്തിറങ്ങാലോ.". മൂത്ത മകള്‍ പറയ്ന്നത് കേട്ടു........ അങ്ങിനെ വിശലമായ ഒരു മണിക്കൂര്‍ ഒരുക്കത്തിന്(പെണ്ണുങ്ങളാണ് കേട്ടോ ! ) ശേഷം ഞങള്‍ തൊട്ടടുത്ത മാര്‍കെറ്റിലേക്ക്  പുറപ്പെട്ടു ... നടന്നു പോകാവുന്ന ദൂരം ............. അവിടെ എത്തിയപ്പോള്‍ മൂത്തമകള്‍ ട്രോളി എടുത്ത് ചെറിയതിനെ അതില്‍ കയറ്റി വെച്ച് ഉന്താന്‍ തുടങ്ങി.....
 
എന്തിനാ ട്രോളി ഒക്കെ ..നമുക്ക് ഉള്ളി മാത്രമല്ലേ വാങ്ങാനുള്ളത് ?..
എന്ന എന്റെ ചോദ്യത്തിന്  "ആ കിടക്കട്ടെ .. വേറെ  എന്തെങ്കിലുമൊക്കെ ഓഫര്‍ കാണാതിരിക്കില്ല"
എന്നായിരുന്നു ശ്രീമതിയുടെ മറുപടി!

അങ്ങിനെ മാര്‍കെറ്റിനുള്ളിലെ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു ...ഇതിനിടക്ക്‌ ഓരോ ബ്രോഷേര്‍ വീതം ഓരോരുത്തര്‍ കൈക്കലാക്കിയിരുന്നു .. പേരറിയുന്നതും അറിയാത്തതുമായ ഓരോ സാധനങ്ങള്‍ എന്റെ ട്രോളിയിലേക്ക്
ബര്‍ലി തോമസിന്റെ പോസ്റ്റിനു കമന്റ്‌ വീഴുന്നത് പോലെ
വീഴാന്‍ തുടങ്ങി ..ഇതൊക്കെയെന്തിനാ ഇപ്പോള്‍
എന്ന എന്റെ ചോദ്യത്തിന് " ഇതൊക്കെ ഓഫ്ഫെര്‍ ആണ് .. ഇപ്പൊ വാങ്ങിവേച്ചാല്‍ ആദായമാ.." എന്നായിരുന്നു മറുപടി .. ഇതിനിടക്ക്‌  ടിവി ചാനലില്‍ കാണുന്ന സകലമാന പരസ്യ സാധനങ്ങള്‍ ഒക്കെ മക്കള്‍ കൈക്കലാക്കിയിരുന്നു !!!
അവസാനം ഉള്ളി വെച്ചിരിക്കുന്ന സ്ഥലത്ത് എത്തി.
എന്റെ ദൈവമേ . അവിടെ ഉള്ളിതോലുകള്‍ക്കിടയില്‍
അല്പം ഉള്ളി മാത്രം ഡിസ്പ്ലേയില്‍..വലിയ
ഒരു ബോര്‍ഡും " ഒണ്‍ലി 3 കിലോ/ കസ്ടമര്‍ " .ഏതായാലും വന്നതല്ലേ .തിരഞ്ഞു
പെറുക്കിക്കോ എന്ന് ശ്രീമതിക്ക് എന്റെ വക ഒരു കമന്റ്‌ കൊടുത്തു .. കൂട്ടത്തില്‍ ഹിബക്കൊരു ഐഡിയ."നമ്മള്‍ 3 പേര്‍ വലിയവരില്ലേ ..എല്ലാവര്ക്കും 3 കിലോ വീതം എടുക്കാം". ഓ അപ്പൊ ബുദ്ധിയുണ്ട്! എന്ന് എന്റെ വക ഒരു ലൈകും... അങ്ങിനെ ഏകദേശം 1 
മണിക്കൂര്‍ കൊണ്ട് എന്റെ ട്രോള്ളിയുടെ മുക്കാല്‍ ഭാഗം നിറഞ്ഞിരുന്നു .
ഇനി ബില്ലടക്കണം .. നെച്ജു പിടയാന്‍ തുടങ്ങി....
ഓരോന്ന് ഓരോന്ന് പെറുക്കി കാഷ്യറുടെ മുന്നിലേക്ക്‌ വെക്കുമ്പോള്‍ എന്റെ കണ്ണ് മെഷിന്റെ ഡിജിറ്റല്‍ ദിസ്പ്ലയില്‍ ആയിരുന്നു .എല്ലാം പെറുക്കി വെച്ചു അവസാനത്തെ "ഉള്ളിക്കീസു" കൂടി വെച്ച് കഴ്ഞ്ഞപ്പോള്‍ കാശിരുടെ വക ലേലം
വിളി .." തലത്ത  മിയ തമനീന്‍ " ( മുന്നൂറ്റി എണ്‍പത് റിയാല്‍!!)...  ഒരു ചെറിയ ഞെട്ടലോടെ ബാങ്ക്കാരന്‍ സൊജന്യമായി പിടിപ്പിച്ച ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ 1
റിയാലിന്റെ  ഉള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു !!!!! 
തിരിച്ചു ട്രോളി 
ഉന്തി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഡാ വരുന്നു അടുത്ത കമന്റ്‌ !  .. ""പിന്നേ നേരം പത്തു മണിയായി  ..ഇനി പോയിട്ട് ..ഒന്നും ഉണ്ടാക്കാന്‍ നേരമില്ല !!!! .....ഓ ലക്‌ഷ്യം മുകളിലത്തെ ഫുഡ്‌ കോര്‍ട്ട് ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ .. അങ്ങിനെ എല്ലാം
കഴിഞ്ഞു തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉള്ളി തന്നെയായിരുന്നു ...കിലോക്ക് 1 റിയാല്‍  ..
ദാ......താഴെ കാണുന്നത് പോലെ ......... ................ അല്ലേലും ഇതൊക്കെതന്നെയല്ലേ "പ്രവാസ" ജീവിതം !!  അല്ലേ .......!!!!

45 comments:

ജബ്ബാര്‍ക്കാ.. ഉള്ളിക്കഥ കലക്കിട്ടോ.. വട്ടപ്പോയിലിലെ എല്ലാ വട്ടുകളും ഞാന്‍ മുടങ്ങാതെ വായിച്ചിട്ടുണ്ട് എങ്കിലും ഇത്ര മാത്രം ചിരിപ്പിച്ച ഒരു പോസ്റ്റ്‌ വേറെ ഇല്ല... അവതരണം രസകരം ആയിട്ടുണ്ട്.. ഞാനും ലൈക്ക് അടിച്ചു പോകുന്നു..

nannayi
ingane orennam kerala paschathalathil ezhuthiyal enganundavum

നമുക്കൊരു യൂണിയനാവാം ഇക്കാ..ഇങ്ങനെ എത്ര തലത്ത മിയ എന്റേന്നു പോയേക്ക്ണു.. അവസാനം കെ.എഫ്.സി. പോയിട്ട് വെള്ളം ഇറങ്ങാതായിട്ടുണ്ടു.. നന്നായീട്ടൊ പോസ്റ്റ്

ഹായ് ജബ്ബു, എനിക്കൊരു സംശയം. നിങ്ങളുടെ ശ്രീമതി ഈ ബ്ലോഗൊന്നും വായിക്കാറില്ലേ?. വായിച്ചാല്‍ 4 ദിവസം പട്ടിണി ഉറപ്പാ.
സംഗതി എന്തായാലും നല്ല ഉഷാറായി. എല്ലാ ഭാവുകങ്ങളും നേരുന്നു,

കലക്കന്‍ സംഭവം ആണല്ലോ ജബ്ബര്‍ക്ക .......ഹിഹിഹിഹി

ജബ്ബാർക്കാ. നന്നായി ചിരിപ്പിച്ചൂട്ടൊ.....
ഉള്ളികാണിച്ച് ശ്രീമതി പറ്റിച്ചൂല്ലെ....
വളരെ ഇഷ്ടപ്പെട്ട പോസ്റ്റും വിഷയവും
അവതരണവും...

ഉള്ളിയെന്ന് കേല്‍ക്കുമ്പോള്‍ തന്നെ കണ്ണില്‍ വെള്ളം വരുന്ന അവസ്ഥ അല്ലേ...നന്നായിരിയ്ക്കുന്നൂ..ആശംസകള്‍.

ഇതൊക്കെ തന്നെയാണല്ലേ എല്ലായിടത്തും അവസ്ഥ.
ഉള്ളി കഥ ചിരി കഥയായി.
നന്നായി ട്ടോ ജബ്ബാര്‍ ഭായ്

ഉള്ളി കാണിച്ച് പറ്റിക്കല്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകാറ്റും ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുകയാണിപ്പോള്‍. ബ്രോഷറില്‍ കാശ്മീര്‍ ആപ്പിള്‍ തോറ്റുപോകുന്നതരത്തിലുള്ള ഉള്ളിയാണ് കാണിക്കുക. എന്നാല്‍ നേരിട്ട് പോയി നോക്കുംബോള്‍ സോമാലിയയേക്കാള്‍ ദരിദ്രരായ ഏതോ രാഷ്ടത്തുനിന്ന് വരുന്ന ഉള്ളിയാണെന്നേ തോന്നൂ. തൊട്ടപ്പുറത്ത് കുറച്ചുകൂടെ മൊഞ്ചനായ ഉള്ളി കണ്ട് അവിടെ പോയി നോക്കിയാല്‍ താഴെ വലിയ അക്ഷരത്തില്‍ എഴുതി വച്ചിരിക്കും '3.95 Dirhams'. ഉള്ളി കഥ കൊള്ളാം... അനുഭവമുള്ളതുകൊണ്ട് നന്നായി ആസ്വദിച്ചു...

ഹ ഹ .. അതു നന്നായി ...

ഉള്ളിക്കഥ രസിച്ചു...

പെൺബുദ്ധി പിൻ ബുദ്ധി എന്നാരൊ എവിടെയോ പറഞ്ഞതായി ഈ യിടെ ഒരു ബ്ലോഗിൽ വായിച്ചു....

ഉള്ളി മുറിക്കുന്നതിന് മുന്‍പേ കണ്ണില്‍ വെള്ളം വന്നോ.
അല്ലെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റ്കളുടെ വിജയം തന്നെ ഇതാണ്, ആവശ്യമില്ലാത്ത സാധനഗളും ഉണ്ടെന്നു തോനിപ്പിക്കുക.

ഇത്പോലെ ഒരുപാട് പയറ്റിത്തെളിഞ്ഞ ആളാ ഈ ഞാനും കേട്ടോ..
ചിരിച്ചും കളിച്ചും സൂപ്പര്‍മാര്‍ക്കെറ്റില്‍ കേറിയിട്ട്
ഇറങ്ങുമ്പോള്‍ ചിലരുടെ മുഖത്തിന്‌ 'ആവശ്യമില്ലാത്ത'
ഒരു കനം കാണാം...!?
കേറിയ ഉടനെ ട്രോളിയെടുക്കാനുള്ള അടവാണ് കൂട്ടത്തില്‍ ഇളയവരെ കൊള്ളൂലെങ്കിലും താങ്ങിപ്പിടിച്ചു ട്രോളിക്കകത്താക്കി ഉന്തുന്നത്.

അതെ ഇതൊക്കെ തന്നെയല്ലേ "പ്രവാസ ജീവിതം."

ഉള്ളിക്കഥ കൊള്ളാം .... രസിച്ചു

ഒരു ഉള്ളിക്കഥയല്ല, ഒരു മൂന്ന് കിലോ ഉള്ളിക്കഥ...
നന്നായിട്ടുണ്ട് അവതരണം..:)

ഉള്ളി വാങ്ങാന്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി ............

ഈ ബ്ലോഗില്‍ കൊടുത്ത സൂപര്‍ മാര്‍ക്കറ്റിന്റെ ബ്രോഷര്‍ പരസ്യങ്ങള്‍ കാണിച്ചാല്‍ കുറച്ചു റിയാല്‍ തിരിച്ചു കിട്ടിയേക്കും .ഒന്ന് ശ്രമിച്ചു നോക്കൂന്നെ ..:)

നല്ല പോസ്റ്റ്.
പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച.
റിയാല്‍ മാറ്റിയാല്‍ നാട്ടിലും ഇങ്ങിനെ തന്നെ കാര്യങ്ങള്‍.

അപ്പൊ എല്ലാ ഗള്‍ഫിണികളും,അവരുടെ കണവന്മാരും ഈ ഒരു കാര്യത്തില്‍ സമത്വം പുലര്‍ത്തുന്നവരാണെന്ന് മനസ്സിലായി !!
നല്ല സ്വാഭാവികതയുള്ള എഴുത്ത്.
ആശംസകള്‍.

ഇതൊരൊന്നൊന്നര ഉള്ളിക്കഥയാണല്ലോ.... :)
ഓഫറിന്‍റെ പേരും പറഞ്ഞു ഷോപ്പിങ്ങിനു
കൊണ്ടുപോകുന്നതു ഞങ്ങള്‍ പെണ്ണുങ്ങളുടെ ഒരടവല്ലേ :)

ഒരു ചെയ്ഞ്ച് ആരാണിഷ്ടപ്പെടാത്തത്!

അപ്പൊ സൌദിയന്നു കുറെ ഉള്ളി പാര്‍സല്‍ ആക്കി കൊണ്ടോകല്ലോ നാട്ടിലേക്ക് അല്ലെ ...നാട്ടില്‍ എന്താ കാശ് ..കൊള്ളാം ഈ ഉള്ളിക്കഥ കേട്ടോ ...

ഞാന്‍ ആദ്യായിട്ടാ ഇവിടെ. നന്നായി ഉള്ളിക്കഥ.
എല്ലാ ആശംസകളും

സൂപ്പർ മാർക്കറ്റ് കണ്ടപ്പോൾ ശ്രീമതിയുടെ തനി നിറം കണ്ടല്ലേ.മിക്ക നാരികളും ഇങ്ങനെ തന്നേ.(ഞാനടക്കം)

@ രമേശ്‌ ഏട്ടന്‍ : ശ്രമിക്കാം ..........നന്ദി ..
@ഒരില വെറുതെ: നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും ..
@മെയ്‌ ഫ്ലവര്‍ : നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
@ലിപി : നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
@ ശങ്കേര്‍ , ആചാര്യന്‍ ,മുല്ല ,ജോവൈരിയ ..: നന്ദി

ജബ്ബാര്‍ക്കാ...ഉള്ളി ഇങ്ങനെയും കണ്ണീരുണ്ടാക്കുമെന്ന് മനസ്സിലായല്ലൊ!പോസ്റ്റ് നന്നായി.സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ട്രോളികള്‍
നിരോധിക്കാന്‍ നമുക്കൊരു നിവേദനം കൊടുക്കാം.

ഇത്തരം ഒരു പാട് ഉള്ളി അനുഭവങ്ങൾ (ഫ്രൂട്ട്സ്) ഉള്ളവനാ ഈഴുള്ളവനും...ഹും, അനുഭവിക്ക്...ഇടക്കൊക്കെ ഒന്ന് കാറ്റ് കൊള്ളിക്കാൻ കൊണ്ട് പോവാത്തതിന് ശിക്ഷയായിട്ട് കിട്ടിയെന്ന് കരുതി സമാധാനിക്ക്....
ഹിബക്ക് എന്റെ ഒരു ലൈക്...കാരണം അവൾ എന്റെ മോൾ ഹിബയുടെ ഫ്രന്റ് അല്ലേ...

ഉള്ളി ആയതോണ്ട് കൊഴപ്പല്ല്യ .
ഈ ആദായത്തിന് കിട്ടണത് " ബൈ വണ്‍ ഗെറ്റ് വണ്‍ " എന്നൊക്കെ പരസ്യപ്പെട്ത്തി കൂട്ടി കെട്ടി വെച്ചേ ക്ക്ണത് ണ്ടല്ലോ.. കുട്ടികള്‍ക്ക് വാങ്ങി കൊട്ത്തെക്കര് ത് ട്ടോ ജബ്ബാര്‍ ... ഹ ഹ .. ഈ സൂപ്പര്‍ മാര്‍ക്കറ്റ് കാര് ടെ ഓരോ സൂത്രങ്ങളേയ് ... നല്ല നിശ്ശം ണ്ട് ....
----------
പ്രിയ ജബ്ബാര്‍
ഒരു പാട് പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ....
ഒരു പാടൊരുപാട് ആശംസകളോടെ ......
എടത്തില്‍ .

ഉള്ളി കഥ വായിച്ചു കണ്ണ് നിറഞ്ഞു പോയി .
അത്യാവശ്യം സാധനങ്ങള്‍ വാങ്ങി പെട്ടെന്ന് തിരികെപ്പോരാന്‍
ഉള്ളത് കൊണ്ടു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്‍റെ
ശ്രീമതിയെ കൊണ്ടു പോകാറില്ല .ഏതോ ദുര്‍ബല നിമിഷത്തില്‍ ഈ week endinu ഞാന്‍ പറഞ്ഞു നമുക്ക് ഒന്നിച്ചു പോകാം ഒത്തിരി നാളായില്ലേ ഒരു കമ്പനിക്ക്‌ എന്ന് .പറഞ്ഞതെ എനിക്ക് ഓര്‍മയുള്ളൂ .പിന്നെ കണ്ണ് തുറന്നത് മാഷ്‌ പറഞ്ഞത് പോലെ പുതിയ ദുബായ് ടാക്സിയുടെ മീറ്റര്‍ പോലെ മേല്പോട്ട് മാത്രം പോകുന്ന
display ബോര്‍ഡില്‍ നോക്കി കണ്ണ് മിഴിച്ചു വീഴാതെ ട്രോളിയില്‍ മുറുകെപ്പിടിച്ചു നിന്ന എന്നേ കൌണ്ടറിലെ ഫിലിപ്പിനോ പെണ്ണ് കുലുക്കി വിളിച്ചപ്പോള്‍ ആണ് ....അഭിന്ദനങ്ങള്‍

വട്ടപോയിലിനു അത്ര വട്ടുള്ളതായി തോന്നണില്ല..
അതോ വട്ടു ഉണ്ടെന്നു പറയുന്നത് ഒരു ഫാഷന്‍ ആണോ?
ഞാന്‍ ഒരു നൂറ്റാണ്ടു പിറകിലാണ് ജീവിക്കുന്നത്..
അത് കൊണ്ട് മാറ്റങ്ങള്‍ അറിയാന്‍ വൈകുന്നു..
പ്രിയ സുഹൃത്തേ..
നല്ല എഴുത്തുകള്‍ കൊണ്ട് വരൂ.ഇവിടെ ഇരുന്നു ഞാനും വായിക്കാം..all the best

ഹഹഹഹഹഹ ഇന്നത്തെ കാലത്ത് ലാഭം നോക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും

നര്‍മ്മമായി പറഞ്ഞുവെങ്കിലും സത്യമായ ഒരു കാര്യം തന്നെ, എല്ലാര്‍ക്കും ഈ അനുഭവം കാണുമായിരിക്കും. സംശയമില്ല

കരയിപ്പിക്കുന്നവനാ ഉള്ളി
ഇവിടെ ചിരിപ്പിച്ചു
അതല്ലേ ഗുട്ടന്‍സ്!

ഉള്ളിക്കഥ നന്നായീട്ടോ...
ജെഫു പറഞ്ഞ പോലെ അപ്പൊ നമ്മള്‍ക്കൊരു യൂണിയനുണ്ടാക്കാം.
അതാ നല്ലത്...

@RIYASKA ,MANAF MASTER വളരെ നന്ദി ,, എവിടെ ആദ്യമായി വന്നതിനു .......
------------------------------
@AJITH, FENIL, RAJASREE,ENTELOGAM, EDATHIL,SALEEMKA ,SNEHATHEERAM ,,വളരെ നന്ദി ,,

ഓര്‍ത്തു വെക്കാന്‍ ഒരേട് കൂടെ ..പ്രവാസ കാലത്തിന്റെ ബാച്ചിലര്‍ ജീവിതത്തില്‍ ഒരു പാട് രസകരമായ അനുഭവങ്ങള്‍ ജബ്ബര്‍ക്കക്ക് ഉണ്ട് എന്ന് അറിയാം..അവയില്‍ ചിലത് നമ്മോട് പങ്കു വെച്ച് കൂടെ?

ജബ്ബാര്‍ക്ക!! ഉള്ളിക്കഥ കലക്കി  അവതരണം രസകരം ആയിട്ടുണ്ട്..

ഉള്ളി കഥ കൊള്ളാം...മിക്കവാറും ഉള്ളവരുടെ അനുഭവം ഇതന്നെ അല്ലെ ... "പ്രവാസ" ജീവിതം മാത്രമല്ല നാട്ടിലും ഇങ്ങനൊക്കെ തന്നാണ് ...പരസ്യത്തിന്ടെ പുറകെ ആണ് എല്ലാവരും .......എന്നും വീട്ടിലെ ഭക്ഷണം കഴിച്ചു മടുക്കുമ്പോള്‍ കിട്ടുന്ന അവസരം മുതലാക്കാന്‍ നോക്കും .....വല്ലപ്പോളും അല്ലെ പറ്റുള്ളൂ ........

അതിനിടക്ക് ഉള്ളിക്കചോടത്തിനും പോയോ ?ഏതായാലും നല്ല വില കിട്ടിയല്ലോ ഉള്ളിക്ക് ?കാശ് കുറെ പോയാല്‍ എന്താ ?മനസ്സമാധാനം അതല്ലേ എല്ലാം ?

ഉള്ളി ഏതുവിധത്തിലായാലും കണ്ണു നനയിപ്പിക്കുന്ന സാധനം തന്നെയാണെന്നു മനസ്സിലാക്കിയല്ലോ..ഹ,...ഹ..

വട്ട പോയില്,

ശ്രീമതിയോടെ കളിച്ചാല്‍ ഇങ്ങിനെയിരിക്കും. ഉള്ളി കഥ നന്നായി. എല്ലാ പ്രവാസികള്‍ക്കും ഇത്തരത്തില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ രക്ഷയായിട്ടുണ്ട്.

ആശംസകള്‍..

കന്നിനെ കയം കാണിക്കരുത്.പെണ്ണിനെ...