March 31, 2011

ഇവിടെ ഇലക്‌ഷനാ.......!!!


ഇവിടെ എന്തൊരു ബഹളം !!  ..
ഇലക്‌ഷന്‍  എന്നൊരു ബഹളം!
ഇത്തിരി പോന്നൊരു നാട്ടില്‍
ഇത്രയും വേണോ ബഹളം ?!  

ഇത്രയും കാലം ഭരണം
ഇടതു മുന്നണി ഭരണം
ഇനി നമുക്ക് നോക്കാം  
ഇനിയാരുടെ ഭരണം? ....

ഇടിയുണ്ടിവിടെ അടിയുണ്ടിവിടെ
ഇടയിലോരോ “തെറി”യുമുണ്ട്... 
ഇനി എന്തൊക്കെ കാണണം നാം  ?
ഇനി എന്തൊക്കെ കേള്‍ക്കണം നാം ?

ഇടതു വലതു നോക്കിടാതെ..
ഇടയ്ക്കിടയ്ക്ക് പോയിടും നാം ..
ഇടയിലയ്യഞ്ചു വര്ഷം വീതം
ഇരുവര്‍ക്കുമായി വീതിക്കും നാം

  
ഇരുകൂട്ടരും നല്‍കിടുന്നു;
ഇടയ്ക്കിടയ്ക്ക് നല്‍കിടുന്നു..
ഇമ്പമോടെ നല്‍കിടുന്നു 
ഇര്പതായിരം വാക്ദാനങ്ങള്‍ ..

ഇവയിലോന്നുപോലും  നല്‍കിടില്ല !
ഇവിടെ പാവങ്ങള്‍ക്ക് രക്ഷയില്ല!
ഇരുട്ടുവോളം വേല ചെയ്താല്‍
ഇരന്നിടാതെ വിശപ്പടക്കാം ..

ഇനിയുമെന്തിനു  താങ്ങണം നാം?
ഇടതു വലതു  വീരന്മാരെ” !  ...
ഇലക്‌ഷന്‍  എന്നയീ  മാറാവ്യാധി
ഇനിയും നിങ്ങള്‍ ചിന്തിക്കില്ലേ??????!!


19 comments:

ക-കാരക്കവിതക്ക് ശേഷമൊരു
ഇ-കാരക്കവിത..!
ഇലക്ഷന്‍ കവിത കൊള്ളാം..

ഇടതും വേണ്ട വലതും വേണ്ട പിന്നെയാരു വേണം ? ബിജെപി ..മായാവതി ? നക്സല്‍ ബാരി ..ബദല്‍ പറയൂ

ഒരു പാർട്ടിയില്ലാ പാർട്ടിക്കു സാധ്യത തെളിയുന്നു.. :)

ഇ പാര്‍ട്ടി
ടി പാര്‍ട്ടി.

ഇതൊക്കെ ഇവിടെ നടക്കൂ!
അല്ലാതെന്തു പറയാൻ....
ഇ-കവിത നന്നായി.....
ആശംസകൾ!

"ഇടയിലയ്യഞ്ചു വര്ഷം വീതം
ഇരുവര്‍ക്കുമായി വീതിക്കും നാം "

ഇ-ലോകത്തില്‍ ഒരു ഇ-കവിത ഉഗ്രന്‍

ജബ്ബാര്‍ ഭായ്.. കവിത വായിച്ചു. ജനാധിപത്യത്തിന് ബദല്‍ എന്താണ്?

@എക്സ് .പ്രവസിനി ... നന്ദി .. ഇനി ഒരു " കാരക്ക |" കവിത അടുത്ത് തന്നെ പ്രതിക്ഷിക്കാം ....

@രമേഷേട്ടാ ... അറിയില്ല .. ആലോചിക്കട്ടെ ..........!

@jefu : ജെഫു .. കൂടെ കൂടുന്നോ ?????

@ishaq : നന്ദി ..

@kunhi : നന്ദി ..

@ D.P.K : നന്ദി ..

@ SREEJITH : ജനാധിപത്യത്തിന് ബദല്‍ എന്താണ്?
ഉത്തരം: അറിയില്ല .. കണ്ടെത്തണം .. പക്ഷെ ഇന്നത്തെ ഈ പെക്കുത്തുകള്‍ കാണുമ്പോള്‍ ..........................!!!!!????

വട്ടപോയിലിനിറെ വട്ടു അടിപൊളി യായി

ഇതൊന്നും തിരിയാത്ത കുറെ പാവങ്ങള്‍
ഇതിനു വേണ്ടി ജീവിതം ത്യജിക്കുന്നുണ്ടവിടെ.

ഇലക്ഷന്‍ ഹാസ്യം കൊള്ളാം...ആശംസകള്‍.

ഈ കവിത വായിക്കാന്‍ ചൊല്ലാന്‍ നല്ല ചേല്.
എല്ലാവര്ക്കും കുറ്റം.
എന്നാല്‍ കുറ്റ്മില്ലത്തത് ഒന്ന് നമുക്ക്‌ പറയാന്‍ കഴിയണ്ടേ?
അതൊട്ടില്ലതാനും, അതാണ്‌ നമ്മള്‍.

അപ്പോ രണ്ടു രൂഭായ്ക്ക് അരി തരുന്നതോ? മുക്കിന് മുക്കിന് ബിവറേജ് ഔട്ട് ലെറ്റ് തുറന്നു തരുന്നതോ?

എല്ലാവര്ക്കും നന്ദി .........

ഇവിടെ വരാന്‍ വൈകി
ഇനി മുടങ്ങാതെ വരാം
ഈ കവിതയും ഇഷ്ടായി
ഇനിയും എഴുതുക ഇതുപോലെ.
ഈയുള്ളവന്റെയും ആശംസകള്‍

വളരെ നന്ദി അയല്‍ നാട്ടുകാരാ .........

എല്ലാരും ചോതിക്കുന്നു ഇതിനൊരു ബതല്‍ ഇല്ലേ എന്ന്. ബതല്‍ നമ്മുടെ ഗാന്തിജി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല... ഉമറിന്റെ ഭരണം മാത്രം...കക്ഷിയുടെ കയ്യിലും അതിനു ഒറ്റമൂലി ഒന്നുമില്ല. മറിച് നമ്മുടെ മനസ്സ് നന്നാക്കുക എന്നത് മാത്രമാണ് വഴി. ഉമറും അതു തന്നെയാണ് ചൈതത്. സമൂഹതിന്റെ മാനസിക പരിവറ്തനം.
ഒരുസ്ത്രീക്ക് രാത്രികാലങ്ങളില്‍ നാടിന്റെ ഒരറ്റത്ത് നിന്നും മറ്റെ അറ്റത്തേക്ക് പോവുംബോള്‍ വന്യമ്ര്ഗങ്ങളെ അല്ലാതെ മറ്റൊന്നിനെയും പേടിക്കേണ്ടതില്ലാത അവസ്ത!!!!!!!!

കവിത വളരെ നന്നായി
ആശംസകള്‍