March 10, 2011

വീക്കെന്ട്


വീക്കെന്ട്



 
ഇന്ന് വ്യാഴം..
നേരം രാത്രി  പത്തുമണി  ..
നേരത്തെ വരാമെന്ന് മോളോട് പറഞ്ഞെങ്കിലും
ഇന്നും വൈകിയാണ് റൂമില്എത്തിയത്..
ഓഫീസിലെ ജോലിത്തിരക്ക് അവള്ക്കറിയില്ലല്ലോ ..
അല്ലെങ്കിലും പ്രവാസത്തിന്റെ നോവുകള്
നമ്മള്ക്കല്ലേ അറിയൂ ....
ഇനിയിപ്പോള്എന്ത് പറയും എന്നാ വേവലാതിയോടെ
വാതില്തുറന്ന എന്റെമുന്പിലേക്ക് നിഷ്കളങ്കമായ ചിരിയോടെ അവളുടെ ചോദ്യം ..
"എന്തിനാ പോന്നെ... ഒരു ബെഡിട്ട്   അവിടെ തന്നെ കിടന്നൂടായിരുന്നോ ...?"  
ആഴ്ചയും ഞങ്ങളെ പറ്റിച്ചു അല്ലെ ..."?

"സാരമില്ല , നമുക്ക് നാളെ പുറത്തുപോയി ഫുഡ്ഒക്കെ........"
എന്റെ വാക്കുകള് മുഴുവന്  കേള്ക്കാതെ അവള്ഉള്വലിഞ്ഞു ....
ക്ഷീണിച്ച ശരീരത്തോടെയും അതിലേറെ ക്ഷീണിച്ച മനസ്സോടെയും ബെഡിലേക്ക് ചായുമ്പോള്
നൂറുകണക്കിന്പ്രവാസി ഫാമിലികളുടെ അവസ്ഥ ഞാന്മനസ്സില് കാണുകയയിരുന്നോ ?????..

9 comments:

ജബ്ബാര്‍ ഭായ്. നന്നായിരിക്കുന്നു എഴുത്ത്. ശനി മുതല്‍ വ്യാഴം വരെ നിര്‍ത്താതെ ഓടുന്ന ഒരു യന്ത്രം ആണ് പ്രവാസി.കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആകെ കിട്ടുന്നത് ഒരു വെള്ളിയാഴ്ചയും. പ്രവാസിയുടെ പ്രയാസങ്ങള്‍.. . ഓ.ടോ - ഇപ്പോള്‍ സൌദിയില്‍ സമയം 9 മണിയല്ലേ ആയിട്ടുള്ളൂ... :)

വീക്കെന്റ് പ്രവാസി ഫാമിലിക്ക് വീക്ക് എന്റ് തന്നെ!!

ഇത് ഫാമിലിയുമായി ഗള്‍ഫില്‍ കയിയുന്നാര്‍ അപ്പോള്‍ ഫാമിലി നാട്ടിലുള്ളവരെ കഥ ഹോ കതന കഥ

മോള്‌ പറഞ്ഞതിലും കാര്യമുണ്ട് ഇക്കാ... നാട്ടിലാണെങ്കിൽ അവർക്ക് മറ്റെല്ലാവരും ഉണ്ടാകും... പുറത്തിറങ്ങാൻ നമ്മുടെ കൂട്ടും വേണ്ടിവരില്ല. പിന്നെ നമ്മുടെ കൊമ്പൻ പറഞ്ഞതും ശരിയല്ലെ......

പുതിയ ബ്ലോഗിന്‌ എല്ലാ ആശംസകളും!

സത്യം പറഞ്ഞാല്‍ എന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെതന്നെ.
എല്ലാ ദിവസവും ഓരോരോ പരിപാടികള്‍, വീട്ടില്‍ എത്തിയാല്‍ ഫേസ് ബുക്ക്‌, ബ്ലോഗ്‌.

നമ്മുടെ സമയം കുറച്ചൊക്കെ അവര്ക്കും അവകാശപ്പെട്ടതല്ലേ...?

ഈ അവസ്ഥ ശരിക്കും അനുഭവിച്ചതാണ്.
എല്ലാവരും അനുഭവിക്കുന്നതുമാണ്.