March 09, 2011

അന്നും ഇന്നും

പണ്ട്----- മൂളുന്ന വണ്ട്.. മുരളുന്ന വണ്ട്
       താമര ചൊലയില് തേനുണ്ടോ വണ്ട്.

ഇന്ന്----- മൂളുന്ന ബൈക് ,,മുരളുന്ന ബൈക്
       "താമര" കോളേജില്‍ ലൈനുണ്ടോ ബൈക്.

----------------------------------------------------------------
പണ്ട്--- മേരിക്കുണ്ട്‌ ഒരു കുഞ്ഞാട്‌
       മേനി കൊഴുതൊരു കുഞ്ഞാട്‌
       പാല്‍നുര പോലെ വെളുത്ത ആട്‌
       പഞ്ഞി കണക്കെ മിനുത്ത്‌ ആട്‌

ഇന്ന്-   മേരിക്കുണ്ട്‌ ഒരു   ലാപ്ടോപ്
      മേനി കറുത്തൊരു    ലാപ്ടോപ്
         ഇന്റര്‍നെറ്റും ഫേസ് ബൂകും .
       ഫ്രീ ആയ്‌ കിട്ടും ലാപ്ടോപ്.
------------------------------------------------------------

പണ്ട്- ഒന്നാനാം കുന്നിന്‍മേല്‍ ഒരടി കുന്നിന്‍മേല്‍
      ഒരായിരം കിളി കൂട് വെച്ചു..
ഇന്നു-  ഒന്നാനാം കുന്നിന്‍മേല്‍ ഒരടി കുന്നിന്‍മേല്‍
       ജെസീബി നിരത്തി ഞാന്‍ വീടുവെച്ചു..

2 comments:

നല്ല കണ്ടെത്തല്‍ തന്നെ.
പക്ഷെ ഈ പോസ്റ്റ് ആരും കണ്ടെത്തിയില്ലല്ലോ.